Quantcast

കഥക് നര്‍ത്തകി സിത്താര ദേവിയുടെ പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

MediaOne Logo

Jaisy

  • Published:

    13 May 2018 10:09 PM GMT

കഥക് നര്‍ത്തകി സിത്താര ദേവിയുടെ പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
X

കഥക് നര്‍ത്തകി സിത്താര ദേവിയുടെ പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

1920 നവംബർ 8 ന് കൊൽക്കത്തയിൽ ആണ് സിത്താര ജനിച്ചത്

ഇന്ത്യയുടെ അഭിമാനമായ കഥക് നര്‍ത്തകി സീതാറ ദേവിയുടെ 97ാമത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. നൃത്തം ചെയ്യുന്ന സിതാരയുടെ രൂപമാണ് ഡൂഡിലിലുള്ളത്.

1920 നവംബർ 8 ന് കൊൽക്കത്തയിൽ ആണ് സിത്താര ജനിച്ചത്. ധനലക്ഷ്മി എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. നൃത്താധ്യാപകനും സംസ്കൃത പണ്ഡിതനുമായിരുന്ന സുഖ്ദേവ് മഹാരാജും മത്സ്യകുമാരിയുമായിരുന്നു മാതാ പിതാക്കൾ. വിസ്മൃതിയിലാകാറായ പാരമ്പര്യ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കണമെന്നുള്ള ടാഗോറിന്റെ നിർദ്ദേശത്തെത്തുടർന്ന് സുഖ്ദേവ് മഹാരാജ് കഥക് നൃത്തത്തിന്റെ പ്രചരണത്തിൽ ശ്രദ്ധിച്ചു. അക്കാലത്ത് ദേവദാസീനൃത്തമെന്ന നിലയിലായിരുന്ന കഥകിനെ സുഖ്ദേവ് അതിന്റെ ഉള്ളടക്കം പരിഷ്കരിച്ച് പ്രബലമാക്കി. തന്റെ മക്കളെയും കഥക് പഠിപ്പിച്ചു.

സിതാര നന്നേ ചെറുപ്പത്തിൽ തന്നെ ടാഗോറിന്റെ പ്രശംസയ്ക്കു പാത്രമായി. നൃത്ത സാമ്രാജിനി എന്നാണ് ടാഗോര്‍ സിതാരയെ വിശേഷിപ്പിച്ചത്. ദേവദാസീനൃത്തവുമായി ബന്ധപ്പെട്ടവരെന്ന നിലയിൽ സമുദായത്തിൽ നിന്നും കുടുംബം ഒറ്റപ്പെട്ടു. പിന്നീട് ബോംബെയിലേക്കു മാറിയ സിത്താരദേവിക്ക് ടാഗോർ, സരോജിനി നായിഡു തുടങ്ങിയ നിരവധി പ്രശസ്തർക്കു മുന്നിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കഥകിനെ ജനകീയമാക്കുന്നതിൽ വലുതായ പങ്കുവഹിച്ച അവർ ആദ്യമായി ഒരു ഹിന്ദി ചലച്ചിത്രത്തിൽ അത് അവതരിപ്പിയ്ക്കുകയും ചെയ്തു. മദർ ഇന്ത്യ എന്ന ചലച്ചിത്രത്തിലെ ഹോളി നൃത്തത്തോടെ സിനിമാഭിനയം അവസാനിപ്പിച്ചു.

2002 ൽ കേന്ദ്രസർക്കാർ പത്മഭൂഷൺ പുരസ്കാരത്തിനായി തെരഞ്ഞെടുത്തുവെങ്കിലും, സിത്താര ദേവി അതു നിരസിക്കുകയായിരുന്നു. 2014 നവംബർ 25 ന് സിത്താര ദേവി തന്റെ 94 ആമത്തെ വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.

TAGS :

Next Story