Quantcast

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

MediaOne Logo

admin

  • Published:

    14 May 2018 3:30 PM GMT

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
X

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ബിഎസ്പി നേതാവ് മായാവതിയാണ് സഭയില്‍ ഉന്നയിച്ചത്.....

പശുവിറച്ചിയുടെ പേരില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ ആക്രമണം വര്‍ധിച്ചതായും അക്രമികള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നില്ലെന്നും മായാവതി രാജ്യസഭയില്‍ ആരോപിച്ചു. മധ്യപ്രദേശില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലിം യുവതികളെ മര്‍ദിച്ച സംഭവം മായാവതി സഭയില്‍ ഉന്നയിച്ചു.

എല്ലാ അതിക്രമങ്ങളെയും എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി സഭയെ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story