Quantcast

ഡല്‍ഹിയില്‍ മോദിക്ക് പ്രതീകാത്മക ശവമഞ്ചം തീര്‍ത്ത് തൊഴിലാളി സമരം

MediaOne Logo

admin

  • Published:

    14 May 2018 10:12 PM GMT

ഡല്‍ഹിയില്‍ മോദിക്ക് പ്രതീകാത്മക ശവമഞ്ചം തീര്‍ത്ത്  തൊഴിലാളി സമരം
X

ഡല്‍ഹിയില്‍ മോദിക്ക് പ്രതീകാത്മക ശവമഞ്ചം തീര്‍ത്ത് തൊഴിലാളി സമരം

ശമ്പള കുടിശിക ആവശ്യപ്പെട്ടുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളി സമരം ഒമ്പതാം ദിവസും തുടരുന്നു. സമരം ഏട്ട് ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കോര്‍പ്പറേഷനുകള്‍ക്ക് 550 കോടിയുടെ ലോണ്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ശമ്പള കുടിശിക ആവശ്യപ്പെട്ടുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളി സമരം ഒമ്പതാം ദിവസും തുടരുന്നു. സമരം ഏട്ട് ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കോര്‍പ്പറേഷനുകള്‍ക്ക് 550 കോടിയുടെ ലോണ്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 4 മാസത്തെ ശമ്പള കുടിശിക കയ്യില്‍ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോര്‍പ്പറേഷനുകളിലെ ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍. ഇന്നും തൊഴിലാളി സമരം ഡല്‍ഹിയില്‍ ഗതാഗത സംവിധാനത്തെ കാര്യമായി ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതീകാത്മക ശവമഞ്ചം തീര്‍ത്താണ് ഒരു വിഭാഗം ഇന്ന് പ്രതിഷേധിച്ചത്. മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

ശമ്പള കുടിശിക ആവശ്യപ്പെട്ട് ഡല്‍ഹിലെ മൂന്ന് കോര്‍പ്പറേഷന് കീഴില്‍ വരുന്ന ശുചീകരണ തൊഴിലാളികള്‍കൊപ്പം ഡോക്ടര്‍മാരും നഴ്സുമാരും അധ്യാപകരും ചേര്‍ന്ന് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രശ്ന പരിഹാര നീക്കം ഡല്‍ഹി സര്‍ക്കാര്‍ സജീവമാക്കിയത്. ജനുവരി 31 വരെയുള്ള കുടിശിക തീര്‍ക്കാന്‍ മൂന്ന് കോര്‍പ്പറേഷനുകള്‍ക്കായി 550 കോടി ലോണ്‍ നല്‍കുമെന്നും പുറമെ 124 കോടി അനുവദിക്കുമെന്നും കേജ്‍രിവാള്‍ പറഞ്ഞിരുന്നു. സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സമരക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും അഴിമതിയുടെ കേന്ദ്രങ്ങളാണെന്നാണ് എഎപിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 900 കോടി കോര്‍പ്പറേഷന്‍ ചെലവഴിച്ചത് സംബന്ധിച്ച് സിബിഐ അന്വേഷണം കെജ്‍രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് 8000 മെട്രിക് ടണ്‍ മാലിന്യമാണ് നഗരത്തില്‍ കെട്ടിക്കിടക്കുന്നത്.

Next Story