Quantcast

20 എഎപി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

MediaOne Logo

Sithara

  • Published:

    14 May 2018 9:10 PM GMT

20 എഎപി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു
X

20 എഎപി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

ഡല്‍ഹി നിയമസഭയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അയോഗ്യര്‍. എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഇരട്ട പദവി ആരോപണത്തെ തുടര്‍ന്നാണ് നടപടി.

2015ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ ഇരട്ട പദവി ആരോപണം ഉയര്‍ന്നത്. എംഎല്‍എമാര്‍ പാര്‍ലമെന്‍ററി സെക്രട്ടറിമാരായും തുടരുന്നത് ഇരട്ട പദവിയാണെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജി തള്ളണമെന്ന എഎപി എംഎല്‍എമാരുടെ അപേക്ഷ 2017 ജൂണില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

എംഎല്‍എമാരെ അയോഗ്യരാക്കിയത് നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിപാര്‍ശ രാഷ്ട്രപതിയും അംഗീകരിച്ചിരിക്കുകയാണ്.

TAGS :

Next Story