Quantcast

കര്‍ണാടകയില്‍ വാചകമടിച്ച് സമയം കളയേണ്ടെന്ന് യോഗിയോട് സിദ്ധരാമയ്യ

MediaOne Logo

admin

  • Published:

    14 May 2018 9:03 AM GMT

കര്‍ണാടകയില്‍ വാചകമടിച്ച് സമയം കളയേണ്ടെന്ന് യോഗിയോട് സിദ്ധരാമയ്യ
X

കര്‍ണാടകയില്‍ വാചകമടിച്ച് സമയം കളയേണ്ടെന്ന് യോഗിയോട് സിദ്ധരാമയ്യ

ബിജെപി ഇതര കക്ഷികളുടെ ഏകോപനം ഈ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ചരിത്ര വിജയത്തില്‍ എസ്പിയെയും ബിഎസ്പിയെയും അഭിനന്ദിക്കുന്നതായും സിദ്ധരാമയ്യ

വികസനത്തെക്കുറിച്ച് കര്‍ണാടകത്തിലെത്തി വാചകമടിച്ച് സമയം കളയേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉത്തര്‍പ്രദേശ് ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത പ്രഹരത്തിന് തൊട്ടുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പരിഹാസം. ബിജെപി ഇതര കക്ഷികളുടെ ഏകോപനം ഈ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ചരിത്ര വിജയത്തില്‍ എസ്പിയെയും ബിഎസ്പിയെയും അഭിനന്ദിക്കുന്നതായും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിന്‍റെ സേവനം പരമാവധി വിനിയോഗിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു, ഇതിനോടകം തന്നെ രണ്ട് തവണ യോഗി കര്‍ണാടകത്തിലെത്തി പാര്‍ട്ടി യോഗങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വികസനത്തെയും ഭരണത്തെയും ചൊല്ലി ഇരുമുഖ്യമന്ത്രിമാരും ട്വിറ്ററില്‍ അങ്കം കുറിച്ചിരുന്നു.

TAGS :

Next Story