Quantcast

പ്രളയ ബാധിതര്‍ക്ക് പതഞ്ജലി നല്‍കിയത് പഴകിയ പാല്‍പ്പൊടിയെന്ന് പരാതി

MediaOne Logo

admin

  • Published:

    15 May 2018 7:54 PM GMT

പ്രളയ ബാധിതര്‍ക്ക് പതഞ്ജലി നല്‍കിയത് പഴകിയ പാല്‍പ്പൊടിയെന്ന് പരാതി
X

പ്രളയ ബാധിതര്‍ക്ക് പതഞ്ജലി നല്‍കിയത് പഴകിയ പാല്‍പ്പൊടിയെന്ന് പരാതി

സാമൂഹിക ബാധ്യത കണക്കിലെടുത്താണ് തങ്ങള്‍ പ്രളയബാധിതരെ സഹായിക്കാനെത്തിയതെന്നും തങ്ങളുടെ ഉത്പന്നങ്ങള്‍ മറ്റ് പലരും വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളല്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം

അസമില്‍ പ്രളയ ബാധിതര്‍ക്കിടയില്‍ പതഞ്ജലി വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ പാല്‍പ്പൊടിയും ജ്യൂസ് പാക്കറ്റുകളുമാണെന്ന് പരാതി. കാലാവധി പിന്നിട്ട പാല്‍പ്പെടികളുമായി പ്രദേശവാസികളുടെ പ്രതിഷേധം ചില പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. യോഗ ഗുരു ബാബാ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി പക്ഷേ ആരോപണം നിഷേധിച്ചിട്ടുണ്ട്

സാമൂഹിക ബാധ്യത കണക്കിലെടുത്താണ് തങ്ങള്‍ പ്രളയബാധിതരെ സഹായിക്കാനെത്തിയതെന്നും തങ്ങളുടെ ഉത്പന്നങ്ങള്‍ മറ്റ് പലരും വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളല്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം. പഴകിയ ഉത്പന്നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവ വിതരണം ചെയ്തിട്ടില്ലെന്നുമാണ് മജൂലിയിലുള്ള പതഞ്ജലി പ്രതിനിധികള്‍ തങ്ങളെ അറിയിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ ഝാ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഴകിയ ഭക്ഷണം കഴിച്ച പലര്‍ക്കും അസുഖം വന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. അസമില്‍ 1,300 കോടി രൂപയുടെ ഭക്ഷണ പാര്‍ക്ക് സ്ഥാപിക്കാനാണ് പതഞ്ജലിയുടെ പദ്ധതി. കമ്പനിയുടെ ഔദ്യോഗിക ഇടനിലക്കാരന്‍ നല്‍കിയ ഉത്പന്നങ്ങള്‍ ഭക്ഷിച്ച ഒരു സ്ത്രീക്ക് ജൂലൈയില്‍ അസുഖം വന്നിരുന്നു.

TAGS :

Next Story