Quantcast

ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ ലൈംഗികാരോപണവുമായി ബന്ധു

MediaOne Logo

Jaisy

  • Published:

    15 May 2018 2:58 AM GMT

ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ ലൈംഗികാരോപണവുമായി ബന്ധു
X

ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ ലൈംഗികാരോപണവുമായി ബന്ധു

താരത്തിന്റെ അമ്മാവന്റെ മകളാണ് ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഷിംല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

ബോളിവുഡ് താരം ജിതേന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധു. താരത്തിന്റെ അമ്മാവന്റെ മകളാണ് ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഷിംല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മദ്യപിച്ചെത്തിയ ജിതേന്ദ്ര തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മീ ടൂ കാമ്പയിന്റെ ഭാഗമായാണ് വെളിപ്പെടുത്തല്‍.

1971 ജനുവരിയിലാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ തന്റെ കുടുംബത്തെ സന്ദര്‍ശിച്ച ജിതേന്ദ്ര ഷിംലയില്‍ നടക്കുന്ന തന്റെ ഷൂട്ടിംഗ് കാണാന്‍ യുവതിയെ ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ചാണ് താരം യുവതിയെ പീഡിപ്പിച്ചത്. ജിതേന്ദ്രക്ക് 28ഉം യുവതിക്ക് 18ഉം ആയിരുന്നു അന്ന് പ്രായം. പണവും പ്രശസ്തിയുമുള്ള അയാള്‍ക്കെതിരെ അന്ന് പരാതിപ്പെടാന്‍ സാധിക്കുമായിരുന്നില്ലെന്നും അന്നത്തെ സംഭവം ഏല്‍പ്പിച്ച മുറിവ് ഉണങ്ങിയിട്ടില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നടനായിരുന്നു ജിതേന്ദ്ര. സഞ്ജോഗ്, മജാല്‍, ജസ്റ്റിസ് ചൌധരി, ഹിമത്വാല, ജാനി ദുശ്മന്‍ എന്നിവയാണ് ജിതേന്ദ്രയുടെ പ്രധാന ചിത്രങ്ങള്‍. സിനിമാ താരം തുഷാര്‍ കപൂര്‍, സംവിധായിക എക്താ കപൂര്‍ എന്നിവര്‍ മക്കളാണ്. നിലവില്‍ ബാലാജി ടെലിംഫിലിംസിന്റെ ചെയര്‍മാന്‍ കൂടിയാണ് താരം.

TAGS :

Next Story