Quantcast

രോഹിത് വെമുലയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിമാരെ വെള്ളപൂശി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍

MediaOne Logo

Damodaran

  • Published:

    16 May 2018 7:39 AM GMT

രോഹിത് വെമുലയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിമാരെ വെള്ളപൂശി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍
X

രോഹിത് വെമുലയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിമാരെ വെള്ളപൂശി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍

രോഹിത് വേമുല സ്വന്തം കാരണങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതാണെന്നും വേമുലയുടെ അമ്മ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയെയും ബണ്ടരു ദത്താത്രേയയെയും വെള്ളപൂശി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. രോഹിത് വേമുല സ്വന്തം കാരണങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതാണെന്നും വേമുലയുടെ അമ്മ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും അലഹാബാദ് ഹൈക്കോാടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച രോഹിത് വേമുല ആത്മഹത്യക്കു കാരണക്കാരിയായെന്ന് ആരോപിക്കപ്പെട്ട മുന്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇപ്പോള്‍ പുറത്തു വന്ന ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. വേമുലയെ പുറത്താക്കണമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് സ്മൃതി എഴുതിയ കത്തുകള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള കേന്ദ്രമന്ത്രി ബണ്ടരു ദത്താത്രേയയുടെ ഇടപെടലും കാരണമായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവരെയും വെള്ളപൂശിയ കമ്മീഷന്‍ മന്ത്രിമാര്‍ ചുമതല വഹിക്കുക മാത്രമാണ് ചെയ്തതെന്നും രോഹിത് വേമുലയെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ അനിവാര്യമായ കാരണങ്ങളുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി. 41 പേരജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. രോഹിതിന്റെ അമ്മ രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ മാല സമുദായക്കാരായരിന്നുവെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും രാധികയെ ദത്തെടുത്ത മാതാപിതാക്കള്‍ ഇങ്ങനെ പറഞ്ഞുവെന്ന അവകാവാദം അവിശ്വസനീയമാണെന്നും രൂപന്‍വാല്‍ കണ്ടെത്തി.

റിപ്പോര്‍ട്ടിന് ആധാരമായി 50 സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയ കന്‍വാല്‍ പ്രധാനമായും യൂണിവേഴ്‌സിറ്റി അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴികളാണ് ശേഖരിച്ചത്. വേമുല ആക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് പേരുടെ മൊഴികള്‍ മാത്രമാണ് ജസ്റ്റിസ് രേഖപ്പെടുത്താന്‍ തയാറായത്. അതേസമയം നേരത്തെ സ്മൃതി ഇറാനി നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. അത് തള്ളിയാണ് മന്ത്രാലയം ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

TAGS :

Next Story