Quantcast

പതിനേഴുകാരനെ കൊന്ന്, തലയറുത്ത് പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു

MediaOne Logo

Khasida

  • Published:

    17 May 2018 4:50 AM IST

പതിനേഴുകാരനെ കൊന്ന്, തലയറുത്ത് പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു
X

പതിനേഴുകാരനെ കൊന്ന്, തലയറുത്ത് പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ് സ്‌റ്റേഷനു മുന്നിലേക്ക് വലിച്ചെറിഞ്ഞത്

പുതുച്ചേരിയില്‍ പതിനേഴുകാരനെ കൊന്ന ശേഷം തലയറുത്ത് പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ് സ്‌റ്റേഷനു മുന്നിലേക്ക് വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

പാതൂരില്‍വച്ചാണ് കൊല നടന്നതെങ്കിലും അഞ്ചു കിലോമീറ്ററിനപ്പുറമുള്ള തമിഴ്‌നാട് പരിധിയിലെ പൊലീസ് സ്‌റ്റേഷനു മുന്നിലാണ് തല ഉപേക്ഷിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

സുവേതന്‍ അടുത്തിടെ നടന്ന ഒരു കൊലപാതകകേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് സ്‌റ്റേഷനു മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ സുവേതന്റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. തമിഴ്‌നാട്, പുതുച്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story