Quantcast

മനുഷ്യന്റെ മുഖവുമായി പശുക്കുട്ടി പിറന്നു; ദൈവത്തിന്റെ അവതാരമെന്ന് പറഞ്ഞ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി ഗ്രാമീണര്‍

MediaOne Logo

Khasida

  • Published:

    17 May 2018 8:09 PM GMT

മനുഷ്യന്റെ മുഖവുമായി പശുക്കുട്ടി പിറന്നു; ദൈവത്തിന്റെ അവതാരമെന്ന് പറഞ്ഞ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി ഗ്രാമീണര്‍
X

മനുഷ്യന്റെ മുഖവുമായി പശുക്കുട്ടി പിറന്നു; ദൈവത്തിന്റെ അവതാരമെന്ന് പറഞ്ഞ് ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി ഗ്രാമീണര്‍

മൂന്നുദിവസം കഴിഞ്ഞേ ജനിച്ച് മണിക്കൂറുകള്‍ക്കകം മരിച്ച പശുക്കുട്ടിയെ സംസ്കരിക്കുകയുള്ളൂവെന്നും അതിന് ശേഷം ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും ഗ്രാമീണര്‍ പറയുന്നു

മനുഷ്യന്റെ മുഖവുമായി പശുക്കുട്ടി പിറന്നു. ഉത്തര്‍പ്രദേശിലെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് രണ്ടുദിവസം മുമ്പ് പശുക്കുട്ടി ജനിച്ചത്. പശുക്കുട്ടിക്ക് മനുഷ്യനെപ്പോലെ കണ്ണും മൂക്കും ചെവികളും എല്ലാമുണ്ടെങ്കിലും കഴുത്തിന് താഴോട്ട് പശുവിന്റെ ശരീരം തന്നെയാണുള്ളത്. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പശുക്കുട്ടി ചത്തു.

എന്നാല്‍ വാര്‍ത്ത പരന്നതോടെ പ്രദേശവാസികളും അയല്‍ഗ്രാമക്കാരും ഇപ്പോഴും പശുക്കുട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ ഒഴുകുകയാണ്. ഭഗവാന്‍ വിഷ്ണുവിന്റെ പുനരവതാരമാണ് പശുക്കുട്ടിയെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. ഒരു ചില്ലു പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള പശുക്കുട്ടിയുടെ ശവശരീരത്തില്‍ ഭക്തര്‍ പൂക്കളും മറ്റും ചാര്‍ത്തി അനുഗ്രഹം വാങ്ങുന്നുവെന്ന് പുറത്തുവന്ന വീഡിയോ തെളിയിക്കുന്നു.

പശുക്കുട്ടിക്ക് ക്ഷേത്രം പണിയാനുള്ള ഒരുക്കത്തിലാണ് ഇനി ഗ്രാമീണര്‍. മൂന്നുദിവസം കഴിഞ്ഞേ പശുക്കുട്ടിയെ സംസ്കരിക്കുകയുള്ളൂവെന്നും അതിന് ശേഷം ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും ഗ്രാമീണര്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ പശുക്കുട്ടി ജനിച്ചത് ജനിതകപരമായ തകരാര്‍ മൂലമാണെന്നാണ് മൃഗഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം.

TAGS :

Next Story