Quantcast

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ ഇത്തവണ ഇഫ്‍താര്‍ വിരുന്നില്ല

MediaOne Logo

Khasida

  • Published:

    17 May 2018 2:39 PM GMT

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ ഇത്തവണ ഇഫ്‍താര്‍ വിരുന്നില്ല
X

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ ഇത്തവണ ഇഫ്‍താര്‍ വിരുന്നില്ല

മുന്‍ മുഖ്യമന്ത്രിമാരുടെ പാരമ്പര്യം തള്ളി യോഗി ആദിത്യനാഥ്

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അടല്‍ബിഹാരി വാജ്പേയ്, രാജ്നാഥ് സിംഗ്, കല്യാണ്‍ സിംഗ് എന്നിവരൊക്കെ തങ്ങളുടെ ഔദ്യോഗിക വസതികളില്‍ ഇഫ്താര്‍ പാര്‍ട്ടികളൊരുക്കിയവരാണ്. എന്നാല്‍ ഈ പാരമ്പര്യത്തെ തള്ളിക്കളയുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണ തന്റെ ഔദ്യോഗിക വസതിയായ 5 കലിദാസ് മാര്‍ഗില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കേണ്ടതില്ലെന്നാണ് യോഗിയുടെ തീരുമാനം.

രാം പ്രകാശ് ഗുപ്തയ്ക്ക് ശേഷം, ഇഫ്താര്‍ പാര്‍ട്ടി നടത്താത്ത രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയും ഇതുവരെ ഇഫ്താര്‍ പാര്‍ട്ടി നടത്തിയിട്ടില്ല.

ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ രാഷ്ട്രീയ മുസ്ലിം മഞ്ച് പശുവിന്‍ പാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള നോമ്പുതുറകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്.

TAGS :

Next Story