Quantcast

കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തിന് ഹരിയാനയില്‍ തുടക്കം

MediaOne Logo

Sithara

  • Published:

    17 May 2018 7:16 AM GMT

കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തിന് ഹരിയാനയില്‍ തുടക്കം
X

കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തിന് ഹരിയാനയില്‍ തുടക്കം

കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്ത ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ കുറ്റപ്പെടുത്തി.

അഖിലേന്ത്യാ കിസാൻസഭയുടെ 34ആമത് ദേശീയ സമ്മേളനത്തിന് ഹരിയാനയിൽ തുടക്കമായി. കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്ത ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ കാർഷിക നയം മൂലമാണ് കർഷക ആത്മഹത്യകൾ പെരുകുന്നതെന്ന് സമ്മേളനത്തിനെത്തിയ കർഷകരും പറയുന്നു.

കേന്ദ്ര സർക്കാരിനെ കാര്‍ഷിക നയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സമ്മേളനത്തിനെത്തിയ കര്‍ഷകര്‍ ഞങ്ങളോട് സംസാരിച്ചത്. നോട്ട് നിരോധമടക്കമുള്ള
നടപടികൾ കര്‍ഷകർക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് അവര്‍ പറഞ്ഞു. ജിഎസ്ടി മൂലം കീടനാശിനി അടക്കമുളളവയുടെ വിലകൂടി. ഒന്നും വാങ്ങാനാകാത്ത അവസ്ഥയിലാണ്. ആത്മഹത്യ ചെയ്യുകയേ മാര്‍ഗ്ഗമുളളു. നോട്ട് നിരോധം മൂലം മൂന്ന് മാസത്തോളം കഷ്ടപ്പെട്ടു. കര്‍ഷകര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ കൃത്യമായി ഒരുക്കണം, വെളളമെത്തിക്കണം, വിളകള്‍ക്ക് അര്‍ഹമായ കൂലി നല്‍കണം, എങ്കിലേ കര്‍ഷകര്‍ക്ക് ജീവിക്കാനാകൂ എന്നും അവര്‍ പറഞ്ഞു.

ഗോവധ നിരോധവും കർഷകരെ ബുദ്ധിമുട്ടിലാക്കി. ഒന്നരലക്ഷത്തോളം പശുക്കള്‍ അലഞ്ഞു നടക്കുകയാണ്. ഇവ പല കൂട്ടമായി വന്ന കൃഷികള്‍ നശിപ്പിക്കുന്നു, രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ കര്‍ഷകര്‍ ഉറക്കമിളച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ഈ മാസം ആറിന് സമാപിക്കും.

TAGS :

Next Story