Quantcast

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണായകം

MediaOne Logo

Subin

  • Published:

    18 May 2018 6:17 PM GMT

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണായകം
X

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണായകം

പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷ ചേരിക്കും ഒരു പോലെ നിര്‍ണ്ണായകം.

മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷ ചേരിക്കും ഒരു പോലെ നിര്‍ണായകമാകും. മേഘാലയയില്‍ കോണ്‍ഗ്രസും ത്രിപുരയില്‍ സിപിഎമ്മും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. നാഗാലാന്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ബിജെപി മുന്നണിയാണ് നിലവില്‍ അധികാരത്തിലുള്ളത്.

ബിജെപിക്ക് മേല്‍ക്കൈ അവകാശപ്പെടാനാകാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് അടുത്തമാസം പോളിംഗ് ബൂത്തിലെത്തുന്നത്. പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷ ചേരിക്കും ഒരു പോലെ നിര്‍ണ്ണായകം.

ത്രിപുരയില്‍ 1993 മുതല്‍ തുടര്‍ ഭരണത്തിലിരിക്കുന്ന സിപിഎമ്മിന് കാര്യമായ വെല്ലുവിളികള്‍ ഇല്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മണിക്ക് സര്‍ക്കാരിന്റെ നാലാം ഊഴം കൂടിയാണിത്. നിലവില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനത്ത് ഇത്തവണ മുന്നേറ്റമുണ്ടാക്കാനുള്ള പ്രചാരണം ബിജെപി നേരത്തേ ആരംഭിച്ചിരുന്നു.

ആറ് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഒരു കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയിലെത്തിയത് ബിജെപിക്ക് ആത്മ വിശ്വാസമേകുന്നുണ്ട്. മേഘാലയയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി തുടരുന്ന ഭരണം ഇത്തവണയും നിലനിര്‍ത്താനാകുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. ഗോവധ നിരോധവും ബീഫ് രാഷ്ട്രീയവും സംസ്ഥാനത്ത് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്.

എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പിഎ സാങ്മ രൂപീകരിച്ച മണിപ്പൂര്‍ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണ ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. നാഗാലാന്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്ക് അലൈന്‍സ് ബിജെപി പിന്തുണയോടെയാണ് ഭരണം തുടരുന്നത്. ബീഫ് രാഷ്ട്രീയം നാഗാലാന്റിലും ബിജെപിക്ക് തലവേദനയാകും.

TAGS :

Next Story