Quantcast

സി.പി.എം കേന്ദ്രക്കമ്മിറ്റി യോഗം തുടരുന്നു

MediaOne Logo

admin

  • Published:

    18 May 2018 1:30 AM GMT

സി.പി.എം കേന്ദ്രക്കമ്മിറ്റി യോഗം തുടരുന്നു
X

സി.പി.എം കേന്ദ്രക്കമ്മിറ്റി യോഗം തുടരുന്നു

വി.എസ്.അച്യുതാനന്ദനെതിരായ പി.ബി കമ്മീഷന്‍ അന്വേഷണത്തിന്റെ കാര്യം ഇന്ന് ചേരുന്ന പി.ബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി വീണ്ടും ഉന്നയിയ്ക്കും.


നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം കേന്ദ്രക്കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടരുന്നു. കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം ബംഗാള്‍ ഘടകത്തിലെ നേതാക്കള്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇന്നും യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം ബംഗാളിലെ കോണ്‍ഗ്രസ് ബന്ധമാണ്. ശക്തമായ അഭിപ്രായ വ്യത്യാസമാണ് ഈ വിഷയത്തില്‍ നിലനില്‍ക്കുന്നത്. വി.എസ്.അച്യുതാനന്ദനെതിരായ പി.ബി കമ്മീഷന്‍ അന്വേഷണത്തിന്റെ കാര്യം ഇന്ന് ചേരുന്ന പി.ബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി വീണ്ടും ഉന്നയിയ്ക്കും.

TAGS :

Next Story