Quantcast

കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിനെതിരെ കന്യാകുമാരിയില്‍ കടുത്ത പ്രതിഷേധം

MediaOne Logo

Sithara

  • Published:

    20 May 2018 11:24 AM GMT

കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിനെതിരെ കന്യാകുമാരിയില്‍ കടുത്ത പ്രതിഷേധം
X

കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിനെതിരെ കന്യാകുമാരിയില്‍ കടുത്ത പ്രതിഷേധം

കുളച്ചലില്‍ തുറമുഖം വേണ്ടെന്ന നിലപാടിലാണ് നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്തെ 52 മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശങ്കയായി നിലനില്‍ക്കുന്ന കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിനെതിരെ കന്യാകുമാരി ജില്ലയില്‍ കടുത്ത പ്രതിഷേധം. കുളച്ചലില്‍ തുറമുഖം വേണ്ടെന്ന നിലപാടിലാണ് നിര്‍ദ്ദിഷ്ട തുറമുഖ പ്രദേശത്തെ 52 മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍. അനിശ്ചികാല നിരാഹാര സമരത്തിനൊപ്പം അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ സമരസമിതി തീരുമാനിച്ചു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.

കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിനായി ആറ് കിലോമീറ്റര്‍ കടല്‍ നികത്താനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ആറ് കിലോമീറ്റര്‍ കരഭാഗവും ഏറ്റെടുക്കും. ഇതോടെ തുറമുഖ നിര്‍മ്മാണത്തിനായി കണ്ടെത്തിയ കന്യാകുമാരി ജില്ലയിലെ ഇനയത്തിന് ചുറ്റുമുള്ള 52 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ 20000 കുടുംബങ്ങളാണ് കുടിയിറക്കപ്പെടുക‌. പ്രതിഷേധത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ ഈയന്‍പുത്തന്‍തുറ പഞ്ചായത്തിലെ രാമന്തറയില്‍ മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രം നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തുറമുഖ പ്രദേശത്തേക്ക് ഡബിള്‍ ട്രാക്ക് റെയിലും ആറുവരി പാതയും വരുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കൃഷിക്കാരും കുടിയിറക്കല്‍ ഭീഷണിയിലാണ്.

TAGS :

Next Story