യുപിയില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യസാധ്യത തേടി കോണ്‍ഗ്രസ്

യുപിയില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യസാധ്യത തേടി കോണ്‍ഗ്രസ്
അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ്

അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വഴിയാണ് അഖിലേഷിനോടുള്ള താല്‍പര്യം എസ്പി നേതൃത്വത്തെ രാഹുല്‍ അറിയിച്ചത്. എസ്പി നേതാവ് മുലായം സിംഗ് യാദവുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ്, ആര്‍എല്‍ഡി, ജെഡിയു തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മോഡല്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള താല്‍പര്യം നേരത്തെ തന്നെ എസ്പി നേതൃത്വം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മുലായം സിംഗ് യാദവ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാല്‍ വിശാല സഖ്യത്തില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ സന്ദേശം കൂടിക്കാഴ്ചയില്‍ പ്രശാന്ത് കിഷോര്‍ മുലായത്തിന് കൈമാറിയതായാണ് വിവരം. എസ്പിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇക്കാര്യത്തില്‍ സമവായമുണ്ടാക്കിയാല്‍ സഖ്യവുമായി മുന്നോട്ട് പോകാമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു. എസിപിയിലെ അഖിലേഷ് വിരുദ്ധ ചേരിയിലെ പ്രമുഖ നേതാവ് അമര്‍ സിംഗിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രശാന്ത് കിഷോര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് നേരത്തെ മുലയാം സിംഗ് യാദവ് പറഞ്ഞിരുന്നു. അഖിലേഷ് യാദവിനെ നേതൃത്വ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഒറ്റക്ക് തെരഞ്ഞെടുപ്പ് നേരിടുന്നതില്‍ ആത്മവിശ്വാസമില്ലാത്ത എസ്പി നേതൃത്വത്തെ കോണ്‍ഗ്രസിന്‍റെ ഈ നിലപാട് വെട്ടിലാക്കിയിരിക്കുകയാണ്. അമര്‍ സിംഗ്, ശിവപാല്‍ യാദവ് തുടങ്ങിയ അഖിലേഷ് വിരുദ്ധ ചേരി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് അറിയാനുള്ളത്.
Adjust Story Font
16

