Quantcast

ഐഎസ്ഐക്ക് 70 വര്‍ഷം കൊണ്ട് കഴിയാത്തത് ബിജെപി 3 വര്‍ഷം കൊണ്ട് സാധിച്ചു: കെജ്‍രിവാള്‍

MediaOne Logo

Sithara

  • Published:

    20 May 2018 1:00 PM IST

ഐഎസ്ഐക്ക് 70 വര്‍ഷം കൊണ്ട് കഴിയാത്തത് ബിജെപി 3 വര്‍ഷം കൊണ്ട് സാധിച്ചു: കെജ്‍രിവാള്‍
X

ഐഎസ്ഐക്ക് 70 വര്‍ഷം കൊണ്ട് കഴിയാത്തത് ബിജെപി 3 വര്‍ഷം കൊണ്ട് സാധിച്ചു: കെജ്‍രിവാള്‍

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കുകയാണ് ബിജെപിയെന്ന് കെജ്‍രിവാള്‍

മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രംഗത്ത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കുകയാണ് ബിജെപി. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐക്ക് 70 വര്‍ഷം ഇന്ത്യയില്‍ ചെയ്യാന്‍ സാധിക്കാത്തത് 3 വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്തുവെന്നും കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ ധ്രുവീകരണത്തിലൂടെ ദുര്‍ബലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ജഡ്ജിമാര്‍ പോലും ഈ ഭരണത്തിന് കീഴില്‍ സുരക്ഷിതരല്ലെന്ന് സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ ദുരൂഹ മരണം പരാമര്‍ശിച്ചുകൊണ്ട് കെജ്‍രിവാള്‍ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വേരറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെപ്പോളിയനെ പോലെ എല്ലായിടങ്ങളിലും ഭരണം നേടുക എന്നതല്ല എഎപിയുടെ ലക്ഷ്യമെന്ന് മോദിയുടെ പേര് പറയാതെ കെജ്‍രിവാള്‍ പരോക്ഷ വിമര്‍ശം ഉന്നയിച്ചു. ഈ വ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് എഎപിയുടെ ലക്ഷ്യം. ഡല്‍ഹി രാംലീല മൈതാനത്ത് ആം ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story