Quantcast

കമലിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ അതേ മാതൃകയില്‍

MediaOne Logo

Jaisy

  • Published:

    22 May 2018 3:20 AM GMT

കമലിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ അതേ മാതൃകയില്‍
X

കമലിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ അതേ മാതൃകയില്‍

സാമൂഹിക പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസവും ഭരണ യോഗ്യതയും അനിവാര്യമാണെന്ന ആം ആദ്മി ആശയം തന്നെയാണ് കമലും പിന്തുടരുന്നത്

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ അതേ മാതൃകയില്‍. സാമൂഹിക പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസവും ഭരണ യോഗ്യതയും അനിവാര്യമാണെന്ന ആം ആദ്മി ആശയം തന്നെയാണ് കമലും പിന്തുടരുന്നത്. പാര്‍ട്ടി ഭാരവാഹികളുടെ ആദ്യ പട്ടികയില്‍ വിദ്യാസമ്പന്നരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ട്ടി വക്താക്കളുടെ പട്ടികയും പുറത്തിറക്കി.

വിവിധ വകുപ്പുകളില്‍ നിന്ന് വിരമിച്ച ഉദ്യോസ്ഥര്‍ക്കു പുറമെ, കാര്‍ഷിക - വ്യവസായ രംഗത്തെ പ്രമുഖരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎഎസ്, എപിഎസ് യോഗ്യതയുള്ളവരും വിവിധ രംഗത്തെ വിദഗ്ധരും പതിനഞ്ച് പേരുടെ ആദ്യപട്ടികയില്‍ ഇടം നേടി. സിനിമാ രംഗത്ത് നിന്ന് മൂന്നു പേരാണ് ഉള്ളത്. ഭാരതി കൃഷ്ണകുമാര്‍, ശ്രീപ്രിയ രാജ്കുമാര്‍, കമീല നാസര്‍, സുക എന്നിവരാണത്. കമല്‍ ഫാന്‍സ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനില്‍ നിന്ന് ഒരാള്‍ മാത്രം. തങ്കവേലു. മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും പട്ടികയിലുണ്ട്.

പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളായി പത്ത് പേരെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിരമിച്ച എപിഎസ്, ഐഎസ് ഉദ്യോഗസ്ഥരായ എ.ജി. മൌര്യ, രംഗരാജന്‍ എന്നിവര്‍ക്കു പുറമെ സിനിമാ രംഗത്തെ മൂന്നു പേരും പട്ടികയിലുണ്ട്. ഫാന്‍സ് അസോസിയേഷനിലെ ആരെയും വക്താക്കളായി നിയമിച്ചിട്ടില്ല. പാര്‍ട്ടിയുടെ മേല്‍ഘടകം പൂര്‍ണമായും വിദ്യാസമ്പന്നരുടെയും ഭരണ പരിചയമുള്ളവരുടെയും കൈകളിലാണ്. പാര്‍ട്ടി പ്രഖ്യാപനം കഴിഞ്ഞ്, പത്തു ദിവസം പിന്നിട്ടാണ് ആദ്യ ഭാരവാഹി പട്ടിക കമല്‍ പുറത്തിറക്കിയത്. മധുരയില്‍ നടത്തിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story