Quantcast

ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം

MediaOne Logo

Subin

  • Published:

    23 May 2018 2:46 PM GMT

ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം
X

ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം

ഹിന്ദുക്കളല്ലാത്തവരെ തുടച്ചുനീക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും നിയമം മൂലം ഇവരെ നിരോധിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ആള്‍കൂട്ടകൊലപാതകങ്ങളിലൂടെ ബിജെപി രാഷ്ട്രീയ വിളവെടുപ്പ് നടത്തുകയാണെന്ന് പ്രതിപക്ഷം. ഹിന്ദുത്വ അജണ്ടയുടെ മറവിലാണ് ആള്‍കൂട്ടകൊലപാതകങ്ങള്‍ നടക്കുന്നതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ചര്‍ച്ചക്കിടെ ഹിന്ദു ദൈവങ്ങള്‍ക്കെതിരെ എസ്പി എംപി നരേഷ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്ക് ദളിതരും ന്യൂനപക്ഷങ്ങളും മാത്രമാണ് ഇരകളാകുന്നതെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ഗുലാം നബി ആസാദ് പറഞ്ഞു. പരസ്പരധാരണയോടെയാണ് സര്‍ക്കാരും അക്രമികളും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളല്ലാത്തവരെ തുടച്ചുനീക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും നിയമം മൂലം ഇവരെ നിരോധിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അക്രമികളെ നേരിടാന്‍ പ്രത്യേകസേനയെ നിയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ചക്കിടെ ഹിന്ദു ദൈവങ്ങള്‍ക്കെതിരെ എസ്പി എംപി നരേഷ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. അതേസമയം ഇത്തരം ആക്രമണങ്ങള്‍ക്ക് മതത്തിന്റെ നിറം നല്‍കരുതെന്ന് കേന്ദ്രമന്ത്രി നഖ്‌വി പറഞ്ഞു.

TAGS :

Next Story