Quantcast

സുകുമാര്‍ വിശ്രമമില്ലാതെ ഓടുകയാണ് ജയലളിതയുടെ തിരിച്ചുവരവിനായി

MediaOne Logo

Sithara

  • Published:

    24 May 2018 4:15 PM GMT

സുകുമാര്‍ വിശ്രമമില്ലാതെ ഓടുകയാണ് ജയലളിതയുടെ തിരിച്ചുവരവിനായി
X

സുകുമാര്‍ വിശ്രമമില്ലാതെ ഓടുകയാണ് ജയലളിതയുടെ തിരിച്ചുവരവിനായി

മുഖ്യമന്ത്രി ജയലളിത ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ പ്രാര്‍ഥനകളുമായി കഴിയുകയാണ് അണികള്‍.

മുഖ്യമന്ത്രി ജയലളിത ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ പ്രാര്‍ഥനകളുമായി കഴിയുകയാണ് അണികള്‍. ഇക്കൂട്ടത്തില്‍ വ്യത്യസ്തനാണ് സുകുമാര്‍ എന്ന യുവാവ്. അപ്പോളോ ആശുപത്രിയിലെത്തുന്ന രോഗികളെ സഹായിക്കലാണ് സുകുമാറിന്റെ ഇപ്പോഴത്തെ ദൌത്യം. സേവനത്തിന് ഇയാള്‍ പകരം ചോദിക്കുന്നത് പ്രിയനേതാവിന് വേണ്ടിയുള്ള പ്രാര്‍ഥന മാത്രം.

അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡില്‍ ജി സുകുമാരിന്റെ ഓട്ടോറിക്ഷ വിശ്രമമില്ലാതെ ഓടുകയാണ്. രാവും പകലുമില്ലാതെ. യാത്രക്കാരില്‍ നിന്ന് കാശ് വാങ്ങുന്നില്ല, പകരം അമ്മക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന ആവശ്യം മാത്രം.

ജയലളിതയെ പ്രവേശിപ്പിച്ചതോടെ ഇങ്ങോട്ടുള്ള വഴിയില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആശുപത്രിയിലെത്തുന്നവരെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സുകുമാര്‍ തന്റെ ഓട്ടോ രോഗികള്‍ക്കായി മാറ്റിവെച്ചത്.

TAGS :

Next Story