Quantcast

ജയലളിതയെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

MediaOne Logo

Damodaran

  • Published:

    24 May 2018 7:54 AM GMT

ജയലളിതയെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം
X

ജയലളിതയെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

ഹൃദയസ്തംഭനം ഉണ്ടായ ശേഷം ജയലളിതയുടെ രക്തധമനികളില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടില്ല. ഇത് ശുഭസൂചനയായാണ് ഡോക്ടര്‍മാര്‍ കാണുന്നത്

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാകും. ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സയോട് ജയലളിത പ്രതികരിക്കാന്‍ 24 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയം ജയയുടെ രക്ത സമ്മര്‍ദം, ഹൃദയമിടുപ്പ്, ശ്വാസ പ്രക്രിയ. ശരീരോഷ്മാവ് എന്നിവ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.

ഇന്നലെ വൈകുന്നേരം 5.15ഓടെ ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ജയലളിതയുടെ ഡോക്ടര്‍ അവരുടെ അുത്തുതന്നെ ഉണ്ടായിരുന്നു. ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ഇത് ഫലവത്താകാഞ്ഞതിനെ തുടര്‍ന്നാണ് ഇസിഎംഒയുടെ ഉപയോഗം തുടങ്ങിയത്. ഇസിഎംഒ ഉപയോഗിക്കുന്ന ഒരു രോഗിയെ സംബന്ധിച്ചിടത്തോളം 24 മണിക്കൂര്‍ അന്ത്യന്തം പ്രധാനപ്പെട്ടതാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോ ആറു മണിയോ ആകണം ഈ ഘട്ടം പിന്നിടാന്‍.

40 മിനുട്ടോളം സിപിആര്‍ നല്‍കിയ ശേഷമാണ് ജയയെ ഇസിഎംഒയിലേക്ക് മാറ്റിയത്. ഹൃദയസ്തംഭനം ഉണ്ടായ ശേഷം ജയലളിതയുടെ രക്തധമനികളില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടില്ല. ഇത് ശുഭസൂചനയായാണ് ഡോക്ടര്‍മാര്‍ കാണുന്നത്. ജയക്ക് ഡയബറ്റീസ് ഉണ്ടെന്നതും ചികിത്സയുടെ വേഗം കുറയ്ക്കുന്ന ഘടകമാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ ചികിത്സയാണ് ജയക്ക് നല്‍കുന്നത്,

TAGS :

Next Story