Quantcast

ബാബരി മസ്ജിദ് ഭൂമിഉടമസ്ഥത; സുപ്രീംകോടതിയില്‍ വാദം ആരംഭിക്കും

MediaOne Logo

Subin

  • Published:

    24 May 2018 10:44 AM GMT

ബാബരി മസ്ജിദ് ഭൂമിഉടമസ്ഥത; സുപ്രീംകോടതിയില്‍ വാദം ആരംഭിക്കും
X

ബാബരി മസ്ജിദ് ഭൂമിഉടമസ്ഥത; സുപ്രീംകോടതിയില്‍ വാദം ആരംഭിക്കും

ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ വാദം ആരംഭിക്കുന്നു. പള്ളി നിലനിന്നിരുന്ന ഭൂമി മൂന്നായി വീതം വെക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജികള്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.

ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. 2010 സെപ്തംബര്‍ 30ന് കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഭൂമി മൂന്നായി വിഭജിച്ച് ഹിന്ദു മഹാസാഭ, നിരോമി അഖാര, ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് എന്നീ കക്ഷികള്‍ക്കിടയില്‍ വീതം വെക്കണമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. വിധിക്കെതിരെ മൂന്ന് കക്ഷികളും സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി.

2011 മെയ് 09ന് ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ഇതിന് ശേഷം ഏഴ് വര്‍ഷത്തോളം അപ്പീലുകളില്‍ കാര്യമായി വാദം കേട്ടില്ല. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ട് പിന്നാലെ ഹരജികളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യം സ്വാമി കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ പോകുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ഹരജികള്‍ ആദ്യമായി പരിഗണിക്കും. കേസിന്റെ ഇതുവരെയുള്ള നാള്‍ വഴികളില്‍ യുപി സംസ്ഥാന സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ സുപ്രിം കോടതിയിലെ അന്തിമ നിയമ പോരാട്ടത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹിന്ദു മഹാസഭക്കൊപ്പമായിരിക്കും നിലയുറപ്പിക്കുക.

ഹിന്ദു മഹാസഭയുടെ വാദത്തെ പിന്തുണച്ച് ശിയാ വഖഫ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. പള്ളി നിലനിന്നിരുന്ന ഭൂമി പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കണമെന്നും, തൊട്ടടുത്തുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പുതിയ ഭൂമി കണ്ടെത്തി, അതില്‍ പള്ളി പണിയണമെന്നുമാണ് ഷിയാ വഖഫ് ബോര്‍ഡിന്റെ വാദം.

TAGS :

Next Story