യുപിയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരനെ അയല്‍വാസികള്‍ കൈകാര്യം ചെയ്തു

യുപിയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരനെ അയല്‍വാസികള്‍ കൈകാര്യം ചെയ്തു
ഉത്തര്‍ പ്രദേശില്‍ ഏഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു.
ഉത്തര്‍ പ്രദേശില്‍ ഏഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഗ്രെറ്റര്‍ നോഡിഡയിലാണ് സംഭവം.
ഗൌതം ബുദ്ധ് നഗറില്‍ സുഭാഷ് സിങ് എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്. വീടിന് സമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ബലംപ്രയോഗിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സഹായത്തിനായി പെണ്‍കുട്ടി ഉറക്കെകരഞ്ഞപ്പോള്‍ അയല്‍വാസികള്‍ ഓടിക്കൂടി. തുടര്‍ന്ന് സുഭാഷ് സിങ് ഓടിരക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രിയോടെ താമസ സ്ഥലത്തെത്തിയ സുഭാഷ് സിങിനെ സമീപത്തെ രണ്ട് സ്ത്രീകള്‍ തിരിച്ചറിഞ്ഞു. സ്ത്രീകള്‍ സുഭാഷിനെ തടഞ്ഞുവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് നൂറോളം പേര്‍ സ്ഥലത്തെത്തി സുഭാഷിനെ കൈകാര്യം ചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറോളം മര്‍ദ്ദനം നീണ്ടു. അതിനുശേഷം പൊലീസ് സ്ഥലത്തെത്തി സുഭാഷിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Adjust Story Font
16

