Quantcast

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഇന്ന് ഇന്ത്യയില്‍

MediaOne Logo

Khasida

  • Published:

    24 May 2018 12:36 AM GMT

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഇന്ന് ഇന്ത്യയില്‍
X

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഇന്ന് ഇന്ത്യയില്‍

2013 ല്‍ അധികാരമേറ്റതിന് ശേഷം റൂഹാനി ഇന്ത്യയിലെത്തുന്നത് ഇതാദ്യം

മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇറാൻ പ്രസിഡൻറ് ഹസ്സൻ റുഹാനി ഇന്ന് ഇന്ത്യയിലെത്തും. 2013 ൽ അധികാരമേറ്റശേഷം ഇതാദ്യമായാണ് റൂഹാനി ഇന്ത്യ സന്ദർശിക്കുന്നത്. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങുന്ന റൂഹാനി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപെടുത്തുന്നതിന് സന്ദർശനം വഴിവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി, ചബാർ തുറമുഖ വികസനം സമുദ്ര സുരക്ഷ തുടങ്ങിയവ കൂടിക്കാഴ്ച്ചയിൽ ചർച്ചാവിഷയമാക്കും. രാഷ്ട്രപതി, വിദേശകാര്യ മന്ത്രി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തുന്ന റൂഹാനി ഹൈദരാബാദിലും സന്ദർശനം നടത്തും. ഇറാനെതിരെ കടുത്ത സാമ്പത്തിക, വ്യാപാര ഉപരോധമടക്കമുള്ളവ ഏർപ്പെടുത്താൻ അമേരിക്ക ശ്രമങ്ങൾ തുടരുന്നതിനിടെയാണ് റൂഹാനിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

TAGS :

Next Story