Quantcast

ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി

MediaOne Logo

Jaisy

  • Published:

    24 May 2018 6:21 AM IST

ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി
X

ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി

ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും അനുവദിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു

ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും അനുവദിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആവശ്യത്തോടുള്ള ആഭ്യന്തര സഹമന്ത്രി വികെ സിങിന്റെ പ്രതികരണം ഇന്നലെ വിവാദമായിരുന്നു. ഇത് ബിസ്ക്കറ്റ് വിതരണം ചെയ്യുന്ന പോലെയല്ലെന്നും പോക്കറ്റില്‍ കൊണ്ടുനടക്കുകയല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതേ തുടര്‍ന്ന് ആവശ്യമുന്നയിച്ച് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചിരുന്നു.

TAGS :

Next Story