Quantcast

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍

MediaOne Logo

Sithara

  • Published:

    25 May 2018 10:29 PM IST

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍
X

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍

കോണ്‍ഗ്രസ് കൂടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുന്നതോടെ മണിപ്പൂര്‍ പ്രചാരണ ചൂടിലേക്ക് കടക്കുന്നു.

കോണ്‍ഗ്രസ് കൂടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുന്നതോടെ മണിപ്പൂര്‍ പ്രചാരണ ചൂടിലേക്ക് കടക്കുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഒകാറാം ഇബോബി സിങിനെതിരെയുള്ള സമര നായിക ഇറോം ശര്‍മ്മിളയുടെ പോരാട്ടം തൌബാല്‍ മണ്ഡലത്തെ ശ്രദ്ധേയമാക്കും.

മണിപ്പൂരെന്നാല്‍ ഒകാറം ഇബോബി സിങ്. 15 വര്‍ഷമായി മുഖ്യമന്ത്രിയായി മണിപ്പൂരില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഒകാറം ഇബോബി സിങ്. സംസ്ഥാനത്ത് കാര്യമായ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇത്തവണയും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം.

പ്രത്യേക സൈനിക അധികാര നിയമത്തിനെതിരെ പതിറ്റാണ്ട് നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് പ്രജ എന്ന പാര്‍ട്ടി രൂപീകരിച്ച് കന്നി അങ്കത്തിനിറങ്ങുന്ന ഇറോം ചാനു ശര്‍മ്മിളയാണ് ഓകാറാമിന്റെ എതിരാളികളിലൊരാള്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാവുകയാണ് തൌബാല്‍ മണ്ഡലം.

31 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട ബിജെപി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ബോക്സിങ് താരവും ഒളിബിക്സ് മെഡല്‍ ജേതാവുമായ മേരി കോമിനെയും ചില പരിചിത മുഖങ്ങളെയും ഇറക്കിയിട്ടുണ്ട്.

നാഗാ വിഘടന വാദികളെ ഒപ്പം നിര്‍ത്തി ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മാര്‍ച്ച് 4,8 തിയതികളിലാണ് തെരഞ്ഞെടുപ്പ്.

TAGS :

Next Story