Quantcast

പെണ്‍കുട്ടിയുടെ മൃതദേഹം തോളിലേറ്റി അമ്മാവന്‍ ഒരു കൈകൊണ്ട് സൈക്കിള്‍ ചവിട്ടിയത് 10 കിലോമീറ്റര്‍

MediaOne Logo

Khasida

  • Published:

    25 May 2018 11:18 AM IST

പെണ്‍കുട്ടിയുടെ മൃതദേഹം തോളിലേറ്റി അമ്മാവന്‍ ഒരു കൈകൊണ്ട് സൈക്കിള്‍ ചവിട്ടിയത് 10 കിലോമീറ്റര്‍
X

പെണ്‍കുട്ടിയുടെ മൃതദേഹം തോളിലേറ്റി അമ്മാവന്‍ ഒരു കൈകൊണ്ട് സൈക്കിള്‍ ചവിട്ടിയത് 10 കിലോമീറ്റര്‍

ആംബുലന്‍സിന് ആവശ്യമായ ഇന്ധനം നിറയ്ക്കാനുള്ള പണം മോഹന്റെ കയ്യിലില്ലാത്തതിനാല്‍ പൂനത്തിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് അനുവദിക്കാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

ഉത്തര്‍പ്രദേശിലെ കൌശമ്പി സ്വദേശിയായ ബ്രിജി മോഹന്‍ ഒരു കൈ ഉപയോഗിച്ച് 10 കിലോമീറ്ററിലധികമാണ് സൈക്കിള്‍ ചവിട്ടിയത്. സര്‍ക്കസൊന്നുമല്ല, മറുതോളില്‍ ഒരു കുഞ്ഞിന്റെ മൃതദേഹവും ചുമന്നായിരുന്നു മോഹന്‍റെ യാത്ര.

പൂനമെന്ന കൊച്ചുകുഞ്ഞിന്റെ മൃതശരീരം തോളില്‍ കിടക്കുമ്പോള്‍ അവളുടെ അമ്മാവന് ഒരു കൈകൊണ്ട് സൈക്കിള്‍ ചവിട്ടിയാണെങ്കിലും മരണാന്തര ചടങ്ങുകള്‍ക്കായി എങ്ങനെയെങ്കിലും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തട്ടെ എന്നല്ലേ ചിന്തിക്കാന്‍ സാധിക്കൂ.

യുപിയിലെ കൌശമ്പിയിലെ ജില്ലാ ആശുപത്രിയില്‍ വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞുപൂനം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ആംബുലന്‍സിന് ആവശ്യമായ ഇന്ധനം നിറയ്ക്കാനുള്ള പണം മോഹന്റെ കയ്യിലില്ലാത്തതിനാല്‍ പൂനത്തിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് അനുവദിക്കാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

കഴിഞ്ഞ ശനിയാഴ്ച പൂനം ആശുപത്രിയില്‍ അഡ്മിറ്റായതിന് ശേഷം അവളുടെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിലായിരുന്നു അവളുടെ കുടുംബം. ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ മകളെ ഭാര്യാസഹോദരനായ ബ്രിജി മോഹനെ ഏല്‍പ്പിച്ച് ജോലി തേടി അലഹബാദിലേക്ക് പോയതായിരുന്നു പൂനത്തിന്റെ അച്ഛന്‍ അനന്ത് കുമാര്‍.

ഞാനെങ്ങനെയാണ് ആംബുലന്‍സില്‍ ഇന്ധനം നിറയ്ക്കാനാവശ്യമായ പണം നല്‍കുക. എന്തെങ്കിലും പൈസ കയ്യിലുണ്ടായിരുന്നെങ്കില്‍ അത് അവളുടെ ചികിത്സയ്ക്കായി ചെലവഴിക്കുമായിരുന്നുവെന്ന് പറയുന്നു ബ്രിജി മോഹന്‍.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ അധികാരികള്‍ ഡ്യൂട്ടി ഡോക്ടര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരിന് അയയ്ക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് മനീഷ് കുമാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‌ ഡോ. എസ് കെ ഉപാധ്യായും പ്രതികരിച്ചു.

TAGS :

Next Story