Quantcast

ഏഴാം തവണയും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവെച്ച് വീരഭദ്രസിങ്

MediaOne Logo

Subin

  • Published:

    25 May 2018 4:06 PM GMT

ഏഴാം തവണയും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവെച്ച് വീരഭദ്രസിങ്
X

ഏഴാം തവണയും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവെച്ച് വീരഭദ്രസിങ്

80 പിന്നിട്ട വീരഭദ്രസിങ് തന്നെയാണ്ഹിമാചലില്‍ കോണ്‍ഗ്രസിന്‍റെ പടകുതിര...

സോളന്‍ ജില്ലയിലെ അര്‍ക്കി മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രിയായ വീരഭദ്രസിങ് ഇത്തവണ ജനവിധി തേടുന്നത്. സ്വന്തം മണ്ഡലം മകന് വിട്ടുനല്‍കിയാണ് കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത അര്‍ക്കി മണ്ഡലത്തിലേക്ക് വീരഭദ്രസിങ് മാറിയത്. വിജയം സുനിശ്ചിതമെന്നാണ് ഏഴാം തവണയും മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന വീരഭദ്രസിങ് അവകാശപ്പെടുന്നത്.

80 പിന്നിട്ട വീരഭദ്രസിങ് തന്നെയാണ്ഹിമാചലില്‍ കോണ്‍ഗ്രസിന്‍റെ പടകുതിര. സിറ്റിങ് സീറ്റായ ഷിംല റൂറലിന് പകരം ഇത്തവണ തിയോഗ് മണ്ഡലത്തില്‍ നിന്ന് മത്സരക്കുമെന്നായിരുന്നു ആദ്യതീരുമാനം. ഒടുവില്‍ ഒരു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത അര്‍ക്കിയില്‍ നിന്ന് ജനവിധി തേടാന്‍ വീരഭദ്രസിങ് തീരുമാനിച്ചു. ഷിംല റൂറലില്‍ ഇത്തവണ മകന് വിക്രമാദിത്യ സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഏഴാംതവണയും മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.

ബിജെപിയുടെ രത്ന സിങ് പാലാണ് അര്‍ക്കിയില്‍ വീരഭദ്രസിങിന്‍റെ എതിരാളി. സംസ്ഥാനം മുഴുവനും പറന്ന് നടന്ന് പ്രചാരണം നടത്തുന്നതിനാല്‍ ഒറ്റദിവസം മാത്രമേ സ്വന്തം മണ്ഡലത്തില്‍ വീരഭദ്രസിങ് പ്രചാരണത്തിന് പോകുന്നുള്ളു.

TAGS :

Next Story