Quantcast

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍ഹാസന്‍; രാഷ്ട്രീയ പാര്‍ട്ടിക്കായി മുന്നൊരുക്കം തുടങ്ങി

MediaOne Logo

Muhsina

  • Published:

    26 May 2018 4:34 AM IST

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍ഹാസന്‍; രാഷ്ട്രീയ പാര്‍ട്ടിക്കായി മുന്നൊരുക്കം തുടങ്ങി
X

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍ഹാസന്‍; രാഷ്ട്രീയ പാര്‍ട്ടിക്കായി മുന്നൊരുക്കം തുടങ്ങി

രാഷ്ട്രീയ പാര്‍ട്ടിക്കായി മുന്നൊരുക്കം തുടങ്ങിയതായി നടന്‍ കമല്‍ഹാസന്‍. ഇതിനായി സംസ്ഥാന പര്യടനം നടത്തുമെന്ന് പറഞ്ഞ കമല്‍ ജനസമ്പര്‍ക്കത്തിനായി പുതിയ ആപ്ലിക്കേഷനും‍ പുറത്തിറക്കി. 63ാം പിറന്നാളാഘോഷത്തിനിടെയാണ്..

രാഷ്ട്രീയ പാര്‍ട്ടിക്കായി മുന്നൊരുക്കം തുടങ്ങിയതായി നടന്‍ കമല്‍ഹാസന്‍. ഇതിനായി സംസ്ഥാന പര്യടനം നടത്തുമെന്ന് പറഞ്ഞ കമല്‍ ജനസമ്പര്‍ക്കത്തിനായി പുതിയ ആപ്ലിക്കേഷനും‍ പുറത്തിറക്കി. 63ാം പിറന്നാളാഘോഷത്തിനിടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച അഭ്യൂഹങ്ങള്‍ക്ക് കമല്‍ഹാസന്‍ വിരാമമിട്ടത്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്കായി മുന്നൊരുക്കം തുടങ്ങിയെന്ന് വ്യക്തമാക്കിയ നടന്‍ പൊതുജന സന്പര്‍ക്കം ലക്ഷ്യമിട്ട് മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി.

അനീതികള്‍ക്കെതിരായ ജനകീയ പ്രതികരണത്തിനുള്ള വേദിയായിരിക്കും ആപ്ലിക്കേഷന്‍. രാഷ്ട്രീയ പ്രവേശനത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പര്യടനം നടത്തും. ഇങ്ങനെ ഘട്ടംഘട്ടമായേ രാഷ്ട്രീയ പ്രവേശനം പൂര്‍ത്തിയാക്കാനാകൂവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

TAGS :

Next Story