മുസ്‍ലിമായതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്, കൊലയാളിയെ തൂക്കിക്കൊല്ലണം: അഫ്രസുലിന്‍റെ ഭാര്യ
മുസ്‍ലിമായതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്, കൊലയാളിയെ തൂക്കിക്കൊല്ലണം: അഫ്രസുലിന്‍റെ ഭാര്യ
"എന്താണ് ലൌജിഹാദെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പിതാവ് എന്നും ഞങ്ങളെ വിളിക്കാറുണ്ട്. ആ വീഡിയോ ഞാന്‍ കണ്ടു. നിസ്സഹായനായി പിതാവ് നിലവിളിക്കുന്നത് ഞാന്‍ കേട്ടു"- അഫ്രസുലിന്‍റെ മകള്‍ റെജീന ഖാതുന്‍ പറഞ്ഞു.
"ഇത്രയും ക്രൂരമായി ഒരു മൃഗത്തെയെന്ന പോലെ ചുട്ടുകൊല്ലാന്‍ അദ്ദേഹം എന്തുതെറ്റാണ് ചെയ്തത്? എനിക്ക് നീതി കിട്ടണം. ഒരു മുസ്‍ലിം ആയതുകൊണ്ടാണ് എന്‍റെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്"- രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് ചുട്ടുകൊല്ലപ്പെട്ട അഫ്രുലിന്‍റെ ഭാര്യ ഗുല്‍ബഹര്‍ ബീവി പറഞ്ഞു.
"എന്താണ് ലൌജിഹാദെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പിതാവ് എന്നും ഞങ്ങളെ വിളിക്കാറുണ്ട്. അദ്ദേഹത്തിന് പേരക്കുട്ടികളുണ്ട്. ചുട്ടുകൊല്ലുന്നതിന് മുന്‍പ് ഇറച്ചിവെട്ടുംപോലെ അദ്ദേഹത്തെ വെട്ടിയരിഞ്ഞു. അങ്ങനെ ചെയ്തയാള്‍ക്ക് സമാനമായ ശിക്ഷ കിട്ടണം. ആ വീഡിയോ ഞാന്‍ കണ്ടു. നിസ്സഹായനായി പിതാവ് നിലവിളിക്കുന്നത് ഞാന്‍ കേട്ടു"- അഫ്രസുലിന്‍റെ മകള്‍ റെജീന ഖാതുന്‍ പറഞ്ഞു.
മൂന്ന് പെൺമക്കളുടെ പിതാവായ അഫ്രസുൽ ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം രാജസ്ഥാനിൽ നിന്നും ബംഗാളിലേക്ക് വരാന്‍ തീരുമാനിച്ചതാണ്. 12 വര്‍ഷമായി രാജസ്ഥാനിലാണ് അഫ്രസുല്‍ ജോലി ചെയ്യുന്നത്.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡയയില്‍ കൊലയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിലൂടെ സ്വാധീനമുള്ള ആളുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്‍റെ ഏക ആശ്രയമായ അഫ്രസുല്‍ കൊല്ലപ്പെട്ടതോടെ ആ പാവപ്പെട്ട കുടുംബം ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് അയല്‍വാസികള്‍.
രാജ്സമന്തിലെ കരാര്‍ ജീവനക്കാരനായ മുഹമ്മദ് അഫ്രസുലിനെ ജോലിവാഗ്ദാനം ചെയ്താണ് പ്രദേശവാസിയായ ശംഭുലാല്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ട് പോയത്. സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുറകില്‍ നിന്നും മഴു ഉപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ജിഹാദികളായവര്‍ രാജ്യം വിടണം. അല്ലാത്ത പക്ഷം അവസ്ഥ ഇതായിരിക്കുമെന്നും അക്രമത്തിന് ശേഷം ശംഭുലാല്‍ പറയുന്നത് വീഡിയോയില്‍ കാണാം.
Adjust Story Font
16