Quantcast

പുനെയില്‍ ദലിതര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഹിന്ദുത്വശക്തികളെന്ന് പ്രതിപക്ഷം

MediaOne Logo

Sithara

  • Published:

    25 May 2018 5:15 PM GMT

പുനെയില്‍ ദലിതര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഹിന്ദുത്വശക്തികളെന്ന് പ്രതിപക്ഷം
X

പുനെയില്‍ ദലിതര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഹിന്ദുത്വശക്തികളെന്ന് പ്രതിപക്ഷം

ആക്രമണത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം ലോക്സഭയില്‍ ബഹളത്തിനിടയാക്കി

മഹാരാഷ്ട്രയില്‍ ദലിതര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന് പ്രതിപക്ഷം. ആക്രമണത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം ലോക്സഭയില്‍ ബഹളത്തിനിടയാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

1818 കൊറിഗാവ് യുദ്ധ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് വിഭാഗങ്ങള്‍ക്ക് നേരെ മറാത്ത വിഭാഗം അക്രമം അഴിച്ചുവിട്ടതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ ദലിത് വിഭാഗക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയണ്.

TAGS :

Next Story