Quantcast

തീവണ്ടികളിലും റയില്‍വെ സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും

MediaOne Logo

Jaisy

  • Published:

    25 May 2018 1:23 AM GMT

തീവണ്ടികളിലും റയില്‍വെ സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും
X

തീവണ്ടികളിലും റയില്‍വെ സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും

രാജ്യത്തെ 11,000 തീവണ്ടികളിലും 8,500 സ്റ്റേഷനുകളിലും പുതുതായി 12 ലക്ഷം ക്യാമറകള്‍ സ്ഥാപിക്കാനാണ് റയില്‍വെ ലക്ഷ്യമിടുന്നത്

യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. 2017 – 18 ലെ കേന്ദ്ര ബജറ്റില്‍ 3000 കോടി രൂപ ഇതിനുവേണ്ടി വകയിരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തെ 11,000 തീവണ്ടികളിലും 8,500 സ്റ്റേഷനുകളിലും പുതുതായി 12 ലക്ഷം ക്യാമറകള്‍ സ്ഥാപിക്കാനാണ് റയില്‍വെ ലക്ഷ്യമിടുന്നത്.

തീവണ്ടിയുടെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കും. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ക്യാമറകള്‍ ക്രമീകരിക്കും. നിലവില്‍ രാജ്യത്തെ 50 തീവണ്ടികളിലും 395 സ്റ്റേഷനുകളിലും മാത്രമാണ് സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം തീവണ്ടികള്‍ മുതല്‍ പാസഞ്ചര്‍ തീവണ്ടികള്‍ വരെയുള്ള എല്ലാ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനകം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആളിലാത്ത 4,943 ലെവല്‍ ക്രോസുകള്‍ ഒഴിവാക്കാനും പഴയ ട്രാക്കുകളുടെ അറ്റകുറ്റപണി നടത്താനും നിലവിലുള്ള ട്രാക്കുകളുടെ സുരക്ഷ ശക്തിപ്പെടുത്താനും ബഡ്ജറ്റില്‍ മുന്‍ഗണന നല്‍കും. 2020 ഓടെ എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും ഒഴിവാക്കുമെന്ന് റയില്‍വെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

TAGS :

Next Story