Quantcast

ഖനി അഴിമതിക്കേസില്‍ മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം

MediaOne Logo

Khasida

  • Published:

    25 May 2018 6:57 PM GMT

ഖനി അഴിമതിക്കേസില്‍ മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം
X

ഖനി അഴിമതിക്കേസില്‍ മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം

കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി നേതാവ് ബി ശ്രീരാമലു സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി നേതാവ് ബി ശ്രീരാമലു സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്. ബെല്ലാരിയിലെ ഖനി അഴിമതിക്കേസില്‍ മുന്‍ മന്ത്രി ജനാര്‍ദ്ദനന്‍ റെഢി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയാണ് ബെല്ലാരിയില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം ബി ശ്രീരമലു. മുഖ്യമന്ത്രി സിദ്ദാരമയ്യക്കെതിരെ ബാദാമയില്‍ മത്സരിക്കുന്ന ശ്രീരാമലു ബെല്ലാരിയിലെ റെഢി സഹോദരന്മാരുടെ അടുത്ത സാഹായി കൂടിയാണ്. 2010ല്‍ റെഢി സഹോദരന്മാരുടെ മൈനിംഗ് കമ്പനിക്കെതിരെ നിലവിലുണ്ടായിരുന്ന കേസില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീരജ്ഞനുമായി ശ്രീരാമലു കോഴത്തുക പറഞ്ഞുറപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 160 കോടി രൂപ ശ്രീരാമലു വീഡിയോയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

2010 മെയ് പത്തിന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ റെഡ്ഢി സഹോദരന്മാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിന് തൊട്ട് മുമ്പാണ് വീഡിയോയില്‍ കാണുന്ന കൂടിക്കാഴ്ചയെന്നാണ് വിവരം. 2010 ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ നിരവധി തവണ സമാനമായ കൂടിക്കാഴ്ച നടന്നുവെന്നും നൂറ് കോടി രൂപ ജഡ്ജിക്ക് നല്‍കിയെന്നും വീഡിയോ പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ തങ്ങളുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്കെതിരെ പുറത്ത് വന്ന വീഡിയോ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

TAGS :

Next Story