Quantcast

സിംഹത്തിന് കൈകൊടുക്കാന്‍ കൂട്ടിലേക്ക് ചാടിയ മദ്യപാനി

MediaOne Logo

admin

  • Published:

    25 May 2018 4:37 PM GMT

സിംഹത്തിന് കൈകൊടുക്കാന്‍ കൂട്ടിലേക്ക് ചാടിയ മദ്യപാനി
X

സിംഹത്തിന് കൈകൊടുക്കാന്‍ കൂട്ടിലേക്ക് ചാടിയ മദ്യപാനി

പെണ്‍സിംഹമായ രാധിക നിരവധി തവണ മുകേഷിന്‍റെ അടുത്തേക്ക് അടുത്തെങ്കിലും സൂക്ഷിപ്പുകാരനായ പാപപ്പയ്യ വിദഗ്ധമായി ശ്രദ്ധ തിരിച്ചു വിടുകയായിരുന്നു......

മദ്യം തലയ്ക്കു പിടിച്ചാല്‍ സിംഹത്തിന് വരെ ഷേയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ തോന്നും. ഇത്തരത്തില്‍ സിംഹക്കൂട്ടിലേക്ക് എടുത്ത ചാടിയ യുവാവ് ഭാഗ്യത്തിനാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. അതും മൃഗശാലയിലെ സൂക്ഷിപ്പുകാരന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ട്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം,

മദ്യപിച്ച് തലയ്ക്കു കയറിയ രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് സിംഹങ്ങളുടെ കൂട്ടിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഈ സമയം കൂട്ടിലുണ്ടായിരുന്ന പെണ്‍സിംഹമായ രാധിക നിരവധി തവണ മുകേഷിന്‍റെ അടുത്തേക്ക് അടുത്തെങ്കിലും സൂക്ഷിപ്പുകാരനായ പാപപ്പയ്യ വിദഗ്ധമായി ശ്രദ്ധ തിരിച്ചു വിടുകയായിരുന്നുവെന്ന് കാഴ്ചബംഗ്ലാവിലെ അധികൃതര്‍ പറഞ്ഞു.

TAGS :

Next Story