Quantcast

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് നേട്ടം

MediaOne Logo

Jaisy

  • Published:

    26 May 2018 10:55 AM GMT

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് നേട്ടം
X

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് നേട്ടം

നാല് സീറ്റുകളില്‍ മൂന്നും എബിവിപി നേടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് മുന്‍തൂക്കം. ജവഹര്‍ലാല്‍നെഹ്റു സര്‍വകലാശാലയില്‍ 4 കേന്ദ്രപാനല്‍ സീറ്റുകളില്‍ മൂന്നിടത്ത് ഐസ-എസ്.എഫ്.ഐ സഖ്യം മുന്നിട്ട് നില്‍ക്കുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എസ്എഫ്ഐ വിട്ടവര്‍ രൂപീകരിച്ച ഡി.എസ്.എഫാണ് മുന്നില്‍. ഇടത് സഖ്യം മുന്നിട്ട് നില്‍ക്കുന്ന മൂന്ന് സീറ്റുകളിലും ബപ്സയാണ് രണ്ടാമത്.

ഡല്‍ഹി സര്‍വകലാശാലയില്‍ 44 കോളേജുകളില്‍ 33 എണ്ണം എന്‍എസ്‌യുഐ വിജയിച്ചപ്പോള്‍‌ കേന്ദ്രപാനലുകളില്‍ എബിവിപി നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ കേന്ദ്രപാനലുകളിലെ നാലു സീറ്റും നേടിയ എബിവിപിക്ക് ഇത്തവണ ജോയിന്റെ സെക്രട്ടറി സ്ഥാനം നഷ്ടമായി. എബിവിപി സ്ഥാനമാര്‍ഥികളായ അമിത് തന്‍വാര്‍ പ്രസിഡന്റ് സ്ഥാനത്തേക്കും പ്രിയങ്ക ചബ്‌രി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും അങ്കിത്ത് സങ്ക്വാന്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.


ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രപാനലിലെ എല്ലാ സീറ്റുകളിലും എസ്എഫ്ഐ-ഐസ സഖ്യം വിജയിച്ചു. വിവിധ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും സഖ്യത്തിനാണ് ഭൂരിപക്ഷം. എബിവിപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബപ്സ രണ്ടാമതെത്തി

രാജ്യദ്രോഹികളും രാജ്യസ്നേഹികളും തമ്മിലുള്ള പോരാട്ടമെന്ന് വിലയിരുത്തപ്പെട്ട ജെഎന്‍യു എസ്‌യു തെരഞ്ഞെടുപ്പില്‍ ഐസയുടെ മോഹിത് കുമാര്‍ പാണ്ഡ‍െ പ്രസിഡന്റ് സ്ഥാനത്തേക്കും എസ്എഫ്ഐ നേതാവും എറണാകുളം സ്വദേശിയുമായ പി.പി അമല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വിജയിച്ചു. കേന്ദ്രപാനലില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കരസ്ഥമാക്കിയാണ് അമലിന്റെ വിജയം.

എസ്എഫ്ഐയുടെ ശതരൂപ ചക്രബര്‍ത്തി ജനറല്‍ സെക്രട്ടറിയായും ഐസയുടെ തബ്രീസ് ഹസന്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗവും സഖ്യം നേടി. ദലിത് ന്യൂനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി എല്ലാ സീറ്റുകളിലേക്കും മത്സരിച്ച ബിര്‍സ ഫൂലേ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ബപ്സയുടെ രാഹുല്‍ രണ്ടാമതെത്തി. തെരഞ്ഞെടുപ്പില്‍ എബിവിപി പൂര്‍ണമായും തകര്‍ന്നടിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എബിവിപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. എബിപിവി രണ്ടാമതെത്തിയ വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി സീറ്റുകളില്‍ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ആയിരത്തിന് മുകളിലാണ് ഭൂരിപക്ഷം.

TAGS :

Next Story