Quantcast

നോട്ട് മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയാക്കി

MediaOne Logo

admin

  • Published:

    26 May 2018 9:29 AM GMT

നോട്ട് മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയാക്കി
X

നോട്ട് മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയാക്കി

25000 രൂപ കര്‍ഷകര്‍ക്ക് ആഴ്ചയില്‍ പിന്‍വലിക്കാം. വിവാഹാവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം. 

ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാവുന്ന പഴയനോട്ടുകളുടെ പരിധി 4500 രൂപയില്‍ നിന്ന് 2000 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്. വിവാഹ ആവശ്യത്തിനായി ആഴ്ചയില്‍ രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം. കര്‍ഷകര്‍ക്ക് ഒരാഴ്ചയില്‍ 25000 രൂപ പിന്‍വലിക്കാനാവും. ആളുകള്‍ ബാങ്കുകളില്‍ വരി നിന്ന് മറ്റുള്ളവര്‍ക്കു വേണ്ടിയും നോട്ടുകള്‍ മാറ്റിയെടുക്കുന്നത് തടയാനെന്ന വിശദീകരണത്തോടെയാണ് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതിന്റെ പരിധി ദിവസം 2000 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്.

ഗ്രൂപ്പ് സി വരെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശന്പള അഡ്വാന്‍സായി 10000 രൂപ വരെ പണമായി നല്‍കും. അത് അവരുടെ അടുത്ത ശന്പളത്തില്‍ നിന്ന് കുറയ്ക്കും. വിവാഹ ആവശ്യങ്ങള്‍ക്കായി കുടുംബത്തിലെ ഒരാള്‍ക്ക്, അതായത് മാതാവിനോ പിതാവിനോ രണ്ടര ലക്ഷം രൂപ വരെ കൃത്യമായി രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാം. കര്‍ഷകര്‍ക്ക് ഒരാഴ്ച 25000 രൂപ വരെ പിന്‍വലിക്കാം. ശരിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൌണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍, അനുവദിക്കപ്പെട്ട കാര്‍ഷിക ലോണുകളില്‍ നിന്നുള്ള തുക പിന്‍വലിക്കല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കല്‍ എന്നിവയിലാണ് ഈ ഇളവ് അനുവദിക്കുക. കാര്‍ഷിക ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുന്നതിനുള്ള സമയപരിധി 15 ദിവസം നീട്ടി നല്‍കി.

TAGS :

Next Story