Quantcast

ട്രാക്കില്‍ നിന്നും സെല്‍ഫി, മൂന്ന് വിദ്യാര്‍ഥികള്‍ ട്രയിന്‍ കയറി മരിച്ചു

MediaOne Logo

Jaisy

  • Published:

    26 May 2018 10:23 PM GMT

ട്രാക്കില്‍ നിന്നും സെല്‍ഫി, മൂന്ന് വിദ്യാര്‍ഥികള്‍ ട്രയിന്‍ കയറി മരിച്ചു
X

ട്രാക്കില്‍ നിന്നും സെല്‍ഫി, മൂന്ന് വിദ്യാര്‍ഥികള്‍ ട്രയിന്‍ കയറി മരിച്ചു

ബംഗളൂരുവിന് സമീപം ബിഡാദിയിലാണ് രാവിലെ 9.30നാണ് സംഭവം നടന്നത്

ട്രാക്കിന് മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ മൂന്ന് വിദ്യാര്‍ഥികള്‍ ട്രയിന് കയറി മരിച്ചു. ബംഗളൂരുവിന് സമീപം ബിഡാദിയിലാണ് രാവിലെ 9.30നാണ് സംഭവം നടന്നത്. ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രെയിന്‍ അടുത്തെത്തിയിട്ടും ട്രാക്കില്‍നിന്ന് മാറാതിരുന്ന കുട്ടികള്‍ക്കു മേലെകൂടി ട്രയിന്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒപ്പമുള്ള വിദ്യാര്‍ഥി മുങ്ങിമരിച്ചിരുന്നു.

TAGS :

Next Story