ലോക സർക്കാർ ഉച്ചകോടി 11ന് ; നരേന്ദ്ര മോദി മുഖ്യപ്രഭാഷകന്‍

ലോക സർക്കാർ ഉച്ചകോടി 11ന് ; നരേന്ദ്ര മോദി മുഖ്യപ്രഭാഷകന്‍
140 രാജ്യങ്ങളിലെ നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയാണ് ഇക്കുറി അതിഥി രാജ്യം
ദുബൈയിൽ നടക്കുന്ന ആറാമത് ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ പ്രഭാഷണം നടത്തും. 140 രാജ്യങ്ങളിലെ നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയാണ് ഇക്കുറി അതിഥി രാജ്യം.
ഫെബ്രുവരി 11 നാണ് യുഎഇ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിക്ക് ദുബൈയില്‍ വേദിയൊരുങ്ങുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷകനാകുന്നു എന്നതിന് പുറമെ, ഇന്ത്യ ഇക്കുറി അതിഥി രാജ്യം കൂടിയായിരിക്കുമെന്ന് യു എ ഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ഗര്‍ഗാവിയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നിരവധി ആഗോള മാതൃകകൾ ഇന്ത്യയിലുണ്ട്. ബഹിരാകാശം, ഐ.ടി, ഡിജിറ്റൽ വിപ്ലവം എന്നിവയിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്ത രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 150 പ്രധാന സെഷനുകളിലായി 150 പ്രമുഖ വ്യക്തികൾ ഭരണ നിർവഹണ മാതൃകകൾ ഉച്ചകോടിയില്‍ അവതരിപ്പിക്കും.
വിവിധ രാഷ്ട്രത്തലവൻമാർക്കും മന്ത്രിമാർക്കും പുറമെ ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക്, ലോക സാമ്പത്തിക ഫോറം, യുനെസ്കോ, അന്താരാഷ്ട്ര നാണ്യനിധി തുടങ്ങിയവയുടെ പ്രതിനിധികൾ സംബന്ധിക്കും. മികച്ച മന്ത്രി, മികച്ച സർക്കാൻ ചുവടുവെപ്പ്, മികച്ച അധ്യാപകർ എന്നിവക്കുള്ള ലോക പുരസ്കാരങ്ങളും ഉച്ചകോടിയിൽ വിതരണം ചെയ്യും. സംഘാടക സമിതി ഉപാധ്യക്ഷയും സന്തോഷ കാര്യ മന്ത്രിയുമായ ഉഹൂദ് ഖൽഫാൻ അൽ റൂമി, യുവജനകാര്യ സഹമന്ത്രി ഷമ്മ സുഹൈൽ ഫാരിസ് അൽ മസ്റൂഇ, ശാസ്ത്ര മുന്നേറ്റ കാര്യ സഹമന്ത്രി സാറ അൽ അമീരി, കാലാവസ്ഥ മാറ്റ^പരിസ്ഥിതി മന്ത്രി ഡോ. താനി അഹ്മദ് അൽ സയൂദി എന്നിവരും സംബന്ധിച്ചു.
Adjust Story Font
16

