Quantcast

ഭീകരവാദത്തിനെതിരെ ഒരുമിക്കണം: തെരേസാ മേയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി

MediaOne Logo

Sithara

  • Published:

    27 May 2018 6:40 PM GMT

ഭീകരവാദത്തിനെതിരെ ഒരുമിക്കണം: തെരേസാ മേയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി
X

ഭീകരവാദത്തിനെതിരെ ഒരുമിക്കണം: തെരേസാ മേയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി

ഭീകരവാദത്തിന്റെ പ്രായോജകരായ രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദി

ഭീകരവാദത്തിന്റെ പ്രായോജകരായ രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദി. വ്യാപാര ആവശ്യങ്ങള്‍ക്കായി പോകുന്ന ഇന്ത്യക്കാര്‍ക്ക് ബ്രിട്ടണിലെ യാത്രാ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് തെരേസാ മേ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ബ്രിട്ടന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും തെരേസാ മേ പറഞ്ഞു.

ഇരു രാജ്യങ്ങളിലും വ്യാപാരം നടത്താനുള്ള നടപടിക്രമങ്ങളുടെ ലഘൂകരണം, ബൌദ്ധിക സ്വത്തവകാശം എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രിമാരുടെ ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയും ബ്രിട്ടനും ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചത്. വ്യാപാരം, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് യാത്രാ ചട്ടങ്ങള്‍ രജിസ്ട്രേഡ് ട്രാവലര്‍ പദ്ധതിയില്‍പ്പെടുത്തി ഇളവ് ചെയ്ത് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ബ്രിട്ടനിലെ വ്യാവസായിക മേഖലയ്ക്ക് ഉണര്‍വേകുന്ന തരത്തില്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ധാരണയും ചര്‍ച്ചയിലുണ്ടായിട്ടുണ്ട്.

ഭീകരവാദ ഭീഷണി രാജ്യങ്ങളും മേഖലകളും കടന്ന് പടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരാക്രമണങ്ങളും സൈബര്‍ മേഖലയില്‍ നടക്കുന്ന ആക്രമണങ്ങളും വന്‍ഭീഷണിയാണെന്ന് തെരേസ മേ പറഞ്ഞു.

TAGS :

Next Story