ബലാത്സംഗം ചെയ്യപ്പെട്ട 11കാരിക്ക് ഊരുവിലക്ക്

ബലാത്സംഗം ചെയ്യപ്പെട്ട 11കാരിക്ക് ഊരുവിലക്ക്
ബലാത്സംഗം ചെയ്യപ്പെട്ട 11കാരിക്ക് ഊരുവിലക്ക്. ഗത്യന്തരമില്ലാതെ പൊന്നോമനയെ പിതാവ് ഷെല്‍ട്ടര്‍ ഹോമിലാക്കി
ബലാത്സംഗം ചെയ്യപ്പെട്ട 11കാരിക്ക് ഊരുവിലക്ക്. ഗത്യന്തരമില്ലാതെ പൊന്നോമനയെ പിതാവ് ഷെല്‍ട്ടര്‍ ഹോമിലാക്കി. മധ്യപ്രദേശിലെ ആദിവാസി കുടുംബത്തിനാണ് ഈ ദുര്‍വിധി.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. സംഭവം പുറത്തുപറയരുതെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പേടിച്ച് പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. രണ്ടാമതും ഇയാള്‍ ആക്രമിക്കാന്‍ വന്നതോടെ പെണ്‍കുട്ടി ചെറുത്തുനിന്നു. ബ്ലേഡ് കൊണ്ട് അക്രമി പെണ്‍കുട്ടിയുടെ ശരീരം കീറിമുറിച്ചു. 23 മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായി.
ഗ്രാമത്തിന് പുറത്തുള്ള കൃഷിയിടത്തിലാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ ചികിത്സയ്ക്കൊടുവിലാണ് പെണ്‍കുട്ടി അപകടനില തരണം ചെയ്തത്.
തിരിച്ച് ഗ്രാമത്തിലേക്ക് വന്ന പെണ്‍കുട്ടിയെ കാത്തിരുന്നത് അതിലും വലിയ ശിക്ഷയാണ്. ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ മനോവീര്യത്തെ അഭിനന്ദിക്കുന്നതിന് പകരം, അവളെ ആശ്വസിപ്പിക്കുന്നതിന് പകരം ആ നാട്ടുകാര്‍ സാമൂഹ്യമായി അവളെ ബഹിഷ്കരിച്ചു. വേറെ അഞ്ച് പെണ്‍മക്കള്‍ കൂടിയുള്ള ആ പിതാവ് മറ്റ് വഴിയില്ലാതെ അവളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
Adjust Story Font
16

