Quantcast

കോണ്‍ഗ്രസ് രാജ്യത്ത് അന്ത്യശ്വാസം വലിക്കുകയാണെന്ന് നരേന്ദ്രമോദി

MediaOne Logo

Ubaid

  • Published:

    27 May 2018 1:55 PM GMT

കോണ്‍ഗ്രസ് രാജ്യത്ത് അന്ത്യശ്വാസം വലിക്കുകയാണെന്ന് നരേന്ദ്രമോദി
X

കോണ്‍ഗ്രസ് രാജ്യത്ത് അന്ത്യശ്വാസം വലിക്കുകയാണെന്ന് നരേന്ദ്രമോദി

കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, താമസിയാതെ ചരിത്രത്തിന്റെ ഭാഗമാകുമെന്നും നരേന്ദ്രമോദി പറഞ്ഞു

കോണ്‍ഗ്രസ് അന്ത്യശ്വാസം വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബിലെ ജലന്ദറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. അഴിമതിക്കെതിരെ സംസാരിക്കുന്ന പ്രധാനമന്ത്രി അഴിമതിക്കാരനായ ബാദലിന്റെ കൈകള്‍ ചേര്‍ത്ത് പിടിക്കുകയാണെന്ന് രാഹുല്‍ഗാന്ധിയും ആരോപിച്ചു. അമൃതസറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍സിങിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, താമസിയാതെ ചരിത്രത്തിന്റെ ഭാഗമാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷപക്ഷ ശ്രമമെന്നും മോദി ആരോപിച്ചു. രാവിലെ അമൃതസറില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പഞ്ചാബിനെ മയക്കുമരുന്നിന്റെ പിടിയിലാക്കിയെന്ന് രാഹുല്‍ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവ്ജോദ് സിങ് സിദ്ദു അടക്കം പങ്കെടുത്ത ചടങ്ങിലാണ് രാഹുല്‍ഗാന്ധി അമരീന്ദര്‍സിങിനെ മുഖ്യമന്ത്രിസ്ഥാ‌നാര്‍ഥിയായി പ്രഖ്യാപിച്ചത്. സിദ്ദു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കിയ പട്യാലയില്‍ അരവിന്ദ് കെജ്‍രിവാള്‍ റോഡ് ഷോ നടത്തി.

TAGS :

Next Story