Quantcast

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കായി കക്കൂസ് നിര്‍മിക്കാന്‍ നോര്‍വെ സംഘം

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 7:54 AM GMT

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കായി കക്കൂസ് നിര്‍മിക്കാന്‍ നോര്‍വെ സംഘം
X

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കായി കക്കൂസ് നിര്‍മിക്കാന്‍ നോര്‍വെ സംഘം

ലോകത്തെ അമ്പരിപ്പിച്ച് ഒരു റോക്കറ്റില്‍ തന്നെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചവരാണ് ഇന്ത്യ.

ലോകത്തെ അമ്പരിപ്പിച്ച് ഒരു റോക്കറ്റില്‍ തന്നെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചവരാണ് ഇന്ത്യ. ഈ രംഗത്ത് കേമത്തം പറയുന്ന അമേരിക്കയെ പോലും ഞെട്ടിച്ചവര്‍. എന്നാല്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഈ പേരും പെരുമയുമൊന്നും അത്രയില്ലെന്നാണ് കഴിഞ്ഞദിവസം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലുണ്ടായ സംഭവം.

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കായി കക്കൂസ് നിര്‍മിക്കാന്‍ നോര്‍വെയില്‍ നിന്നു സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയതാണ് ഇതിന് അടിസ്ഥാനം. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഈ കക്കൂസ് കെട്ടിടം അടുത്തയാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 127 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ സ്ത്രീകള്‍ക്കായി കക്കൂസ് നിര്‍മിക്കാന്‍ അരക്കോടി ജനങ്ങളുള്ള നോര്‍വെയില്‍ നിന്നു ആളുകളെത്തേണ്ടി വന്നുവെന്നാണ് പ്രധാന ആക്ഷേപം. ഏകദേശം 22 വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുള്ള യോഗ അധ്യാപകന്‍ അലക്സാണ്ടര്‍ മെഡിനും സംഘവുമാണ് ഈ ദൌത്യത്തിന് പിന്നില്‍. ഇന്ത്യയില്‍ പൊതുശുചിത്വ സൌകര്യങ്ങളുടെ കുറവുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കിയാണ് മെഡിനും സംഘവും ഇതിനായി മുന്‍കൈ എടുത്തത്. സ്ത്രീക്ഷേമത്തിനായുള്ള ചെറിയൊരു സംഭാവന മാത്രമാണിതെന്നും മെഡിന്‍ പറയുന്നു. ഈ കക്കൂസ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജുണ്ടാകില്ല.

Next Story