Quantcast

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായി കര്‍ഷകരുടെ പ്രതിഷേധം

MediaOne Logo

Khasida

  • Published:

    27 May 2018 3:59 AM GMT

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായി കര്‍ഷകരുടെ പ്രതിഷേധം
X

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായി കര്‍ഷകരുടെ പ്രതിഷേധം

വരള്‍ച്ചയും കര്‍ഷക പ്രശ്നങ്ങളും ഉന്നയിച്ച് ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് നഗ്നരായി ഓടി പ്രതിഷേധിച്ചത്.

കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായി പ്രതിഷേധം. വരള്‍ച്ചയും കര്‍ഷക പ്രശ്നങ്ങളും ഉന്നയിച്ച് ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് നഗ്നരായി ഓടി പ്രതിഷേധിച്ചത്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രതിഷേധം.



വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടായി 40,000 കോടി രൂപ, കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരെ അപമാനിക്കുന്നത് അവസാനിപ്പിക്കുക, നദികളെ പരസ്പരം ബന്ധിപ്പിച്ച് വരള്‍ച്ചക്ക് പരിഹാരം കാണുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒരു മാസമായി സമരം തുടരുകയാണ് കര്‍ഷകര്‍.

നിരവധി തവണ കേന്ദ്രവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ ഏഴംഗ പ്രതിനിധി സംഘത്തെ അനുവദിക്കണമെന്ന ആവശ്യവും തള്ളിയതോടെയാണ് നഗ്നരായി കര്‍ഷക പ്രശ്നങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞ് പ്രതിഷേധിച്ചത്.

കാവേരി നദിയുടെ സമീപ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരിച്ചി, തഞ്ചാവൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരം തുടരുന്നത്. എതാനും വര്‍ഷങ്ങള്‍ക്കിടെ ഗ്രാമത്തില്‍ ആത്മ ഹത്യ ചെയ്ത 40 തോളം കര്‍ഷകരില്‍ ചിലരുടെ കുഴിമാടത്തില്‍ നിന്ന് മാന്തിയെടുത്ത തലയോട്ടികള്‍ കയറില് കോര്‍ത്ത് കഴുത്തിലണിഞ്ഞും പ്രതിഷേധ സൂചകമായി പാന്പ്, എലി എന്നിവയെ ഭക്ഷിച്ചുമാണ് സമരം തുടരുന്നത്.‍

TAGS :

Next Story