Quantcast

'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവര്‍; മാതൃകയാക്കേണ്ടത് മഹാറാണയെപ്പോലുള്ളവരെ..' യോഗി ആദിത്യനാഥ്

MediaOne Logo

Muhsina

  • Published:

    27 May 2018 10:43 AM IST

അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവര്‍; മാതൃകയാക്കേണ്ടത് മഹാറാണയെപ്പോലുള്ളവരെ.. യോഗി ആദിത്യനാഥ്
X

'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവര്‍; മാതൃകയാക്കേണ്ടത് മഹാറാണയെപ്പോലുള്ളവരെ..' യോഗി ആദിത്യനാഥ്

'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവരാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാതൃകയാക്കേണ്ടത് മഹാറാണ പ്രതാപിനെയും ശിവജിയെയും പോലുള്ളവരെയാണെന്നും

'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവരാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാതൃകയാക്കേണ്ടത് മഹാറാണ പ്രതാപിനെയും ശിവജിയെയും പോലുള്ളവരെയാണെന്നും യോഗി. ലക്നൌവില്‍ മഹാറാണ പ്രതാപിന്റെ 477ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മഹാറാണ പ്രതാപ്, ഗുരു ഗോപിന്ദ് സിംങ്, ഛത്രപതി ശിവജി എന്നിവരാണ് യഥാര്‍ത്ഥ മാതൃകകള്‍. അവര്‍ കാണിച്ചുതന്ന പാതയാണ് നാം പിന്തുടരേണ്ടത്. മഹാറാണ പ്രതാപിന്റെ വ്യക്തിത്വത്തില്‍ നിന്നും യുവാക്കള്‍ക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഔറംഗസീബും ബാബറുമെല്ലാം അതിക്രമിച്ചുവന്നവരാണ്. എത്ര വേഗത്തില്‍ നാം സത്യങ്ങള്‍ മനസിലാക്കുന്നുവോ അത്രയും വേഗത്തില്‍ രാജ്യത്തെ പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമാവും.'' യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്, വികെ സിംങ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

TAGS :

Next Story