അഞ്ചുവയസ്സുകാരി അച്ഛന്‍റെ ബലാത്സംഗത്തിനിരയായി; തെളിവുനശിപ്പിക്കാന്‍ മുത്തശ്ശി കൊലപ്പെടുത്തി

അഞ്ചുവയസ്സുകാരി അച്ഛന്‍റെ ബലാത്സംഗത്തിനിരയായി; തെളിവുനശിപ്പിക്കാന്‍ മുത്തശ്ശി കൊലപ്പെടുത്തി
തന്‍റെ മകന്‍ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കാനും തെളിവുനശിപ്പിക്കാനും മകനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനുമാണ് താന്‍ പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശ്ശി
അച്ഛന്റെ ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ സ്കൂള്‍ കെട്ടിടത്തിന് നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. തന്റെ മകന്‍ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കാനും തെളിവുനശിപ്പിക്കാനും മകനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനുമാണ് താന്‍ പേരക്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശ്ശി മൊഴിനല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാസികില്‍ ജവുലക-വാനി ഗ്രാമത്തിലാണ് സംഭവം. ഇന്നലെ മുത്തശ്ശിയും അച്ഛനും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ബലാത്സംഗവും തുടര്‍ന്ന് കൊലപാതകവും നടന്നത്. സച്ചിന്‍ ഷിന്‍ഡെയും അമ്മ അനുസയയും ആണ് അറസ്റ്റിലായിട്ടുള്ളത്.
സംഭവം നടക്കുന്പോള്‍ ഷിന്‍ഡെയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. തന്റെ പേരക്കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പൊലീസില്‍ പരാതി നല്‍കിയത് അനുസയ തന്നെയാണ്. പക്ഷേ സ്കൂള്‍ പരിസരത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പൊലീസിന്റെ അന്വേഷണം ഷിന്‍ഡെയുടെ വീട്ടിലെത്തിനില്‍ക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

