Quantcast

'മനുഷ്യ കവചത്തിന്' പുരസ്കാരം; വിമര്‍ശവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, അഭിനന്ദനവുമായി സെവാഗ്

MediaOne Logo

Ubaid

  • Published:

    27 May 2018 10:31 AM GMT

മനുഷ്യ കവചത്തിന് പുരസ്കാരം; വിമര്‍ശവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, അഭിനന്ദനവുമായി സെവാഗ്
X

'മനുഷ്യ കവചത്തിന്' പുരസ്കാരം; വിമര്‍ശവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, അഭിനന്ദനവുമായി സെവാഗ്

പ്രക്ഷോഭകരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ മനുഷ്യ കവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയ്ക്ക് പ്രശംസ പുരസ്കാരം നല്‍കി ഇന്നലെയാണ് ആദരിച്ചത്

കാശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട സൈനിക ഉദ്യോഗസ്ഥന് പുരസ്കാരം നല്‍കി ആദരിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. സൈന്യത്തിന്‍റെ നടപടി കാശ്മീരിലെ നിലവിലെ അവസ്ഥ കൂടുതല്‍ മോശമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സൈന്യത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി പ്രതികരിച്ചു.

അതെ സമയം സൈനികനെ അഭിനന്ദിച്ച് സെവാഗ് ട്വീറ്റ് ചെയ്‍തു. ''സൈനിക മെഡല്‍ ലഭിച്ച മേജര്‍ നിധിന്‍ ഗോഗോയ്ക്ക് അഭിനന്ദനം. പട്ടാളക്കാരെ കലാപത്തില്‍ നിന്ന് രക്ഷപ്പെടുത്തി, അവരെ സംരക്ഷിച്ചത് വിലമതിക്കാനാകാത്ത പ്രവര്‍ത്തനമാണ്.'' സെവാഗ് ട്വീറ്റ് ചെയ്തു.

Congratulations Major Nitin Gogoi for the medal of commendation. Great effort in safely rescuing our soldiers & many other wonderful duties

— Virender Sehwag (@virendersehwag) May 22, 2017

പ്രക്ഷോഭകരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ മനുഷ്യ കവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയ്ക്ക് പ്രശംസ പുരസ്കാരം നല്‍കി ഇന്നലെയാണ് ആദരിച്ചത്. നടപടി സൈന്യത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുടപിടിക്കലാണെന്ന വിമര്‍ശം അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. സൈന്യത്തിന്‍റെ നടപടികള്‍ക്കെതിരെ ഇന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കാശ്മീരിലെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് സി.പി.ഐ നേതാവ് ഡി രാജ പ്രതികരിച്ചു.

അതേസമയം മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷയത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുരസ്കാര ദാനത്തെ പ്രകീര്‍ത്തിച്ച് ട്വിറ്ററില്‍ രംഗത്തെത്തി. നടപടി സൈന്യത്തിന് മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്നും, സൈന്യത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ രാഷ്ട്രീയം നല്ലതല്ലെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.

TAGS :

Next Story