Quantcast

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ, രാജ്യസ്‍നേഹിയാകൂ... രാംദേവിന്റെ പുതിയ പരസ്യവാചകം

MediaOne Logo

admin

  • Published:

    27 May 2018 12:43 AM GMT

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ, രാജ്യസ്‍നേഹിയാകൂ... രാംദേവിന്റെ പുതിയ പരസ്യവാചകം
X

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ, രാജ്യസ്‍നേഹിയാകൂ... രാംദേവിന്റെ പുതിയ പരസ്യവാചകം

രാജ്യസ്‍നേഹവും ദേശഭക്തിയുമെല്ലാം വിറ്റു കാശാക്കാന്‍ തന്റെയത്ര മിടുക്ക് വേറെ ആര്‍ക്കുമില്ലെന്ന് തെളിയിക്കുകയാണ് യോഗാ ഗുരു ബാബാ രാംദേവ്.

രാജ്യസ്‍നേഹവും ദേശഭക്തിയുമെല്ലാം വിറ്റു കാശാക്കാന്‍ തന്റെയത്ര മിടുക്ക് വേറെ ആര്‍ക്കുമില്ലെന്ന് തെളിയിക്കുകയാണ് യോഗാ ഗുരു ബാബാ രാംദേവ്. രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ വിപണിയില്‍ എത്തിച്ച ടൂത്ത്‍പേസ്റ്റിന്റെ പുതിയ പരസ്യ വാചകത്തിലാണ് രാജ്യസ്‍നേഹത്തിന് വിപണിമൂല്യം എണ്ണിത്തിട്ടപ്പെടുത്തുന്നത്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ, രാജ്യസ്‍നേഹികളാകൂ... എന്നിങ്ങനെയാണ് പരസ്യവാചകം. ദേശഭക്തരായ കോടിക്കണക്കിനു ഇന്ത്യക്കാരെ പോലെ നിങ്ങളും പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കൂ... ഇതുവഴി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കൂ... ഇങ്ങനെ പോകുന്നു പരസ്യം. ഏതായാലും രാംദേവിന്റെ നൂഡില്‍സ് പോലെ തന്നെ ഈ ടൂത്ത്‍പേസ്റ്റും പുലിവാല്‍പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പരസ്യം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബെയ്റേലി സ്വദേശിയായ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങളിലാണ് രാജ്യസ്‍നേഹത്തെ വിറ്റുകാശാക്കാന്‍ രാംദേവ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഒരുപടി കൂടി കടന്ന്, ജനങ്ങള്‍ക്ക് സ്വദേശി ഉല്‍പ്പന്നങ്ങള്‍ എന്ന മഹാത്മാ ഗാന്ധി, ഭഗത് സിങ്, രാം പ്രസാദ് ബിസ്‍മി തുടങ്ങിവരുടെ സ്വപ്‍നങ്ങള്‍ പൂവണിയിക്കാന്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂവെന്നും പരസ്യത്തില്‍ ആഹ്വാനം ചെയ്യുന്നു.

TAGS :

Next Story