Quantcast

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ

MediaOne Logo

Sithara

  • Published:

    27 May 2018 10:07 AM GMT

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ
X

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ

വിജ്ഞാപനം രാജ്യ വ്യാപകമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു

കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനക്കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. വിജ്ഞാപനം രാജ്യ വ്യാപകമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. വിഷയത്തിലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. പൌരന്‍മാരുടെ ജീവിത ശീലങ്ങളെ അനിശ്ചിതത്വത്തില്‍ നര്‍ത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നുകാലി കശാപ്പ് നിയന്ത്ര വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തത്. മൂന്ന് മാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം തിരുത്തുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്നുകാലികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള 1960ലെ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.

വിജ്ഞാപനത്തില്‍ പറയുന്നതിങ്ങനെ: കന്നുകാലി ചന്തയില്‍ കശാപ്പിനായി വില്‍പന പാടില്ല. വില്‍ക്കുന്നവനും വാങ്ങുന്നവനും കര്‍ഷകനാകനായിരിക്കണം. വാങ്ങിയവന്‍ അതേ കന്നുകാലിയെ ആറ് മാസം കഴിഞ്ഞേ മറിച്ച് വില്‍ക്കാവൂ. ഓരോ കന്നുകാലിക്കും ഉടമസ്ഥനും മതിയായ രേഖ വേണം. വാങ്ങുന്നവന്‍ കശാപ്പിനല്ലെന്ന് ഉറപ്പ് നല്‍കണം. പൈ കിടാവുകളെയും ചെറു പ്രായത്തിലുള്ള മറ്റു കന്നുകാലികളെയും ചന്തയിലേക്ക് കൊണ്ട് വരരുത്. ഇതിനെല്ലാം പുറമെ മതാചരപ്രകാരമുള്ള ബലിക്കും ചന്തകള്‍വഴി കന്നുകാലികളെ വില്‍ക്കരുതെന്ന് വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന സര്‍‌ക്കാരുകളുടെ കന്നുകാലി സംരക്ഷ നിയമങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കണം കച്ചവടെന്നും ചന്തകള്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 50 തും സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് 25 ഉം കിലോമീറ്റര്‍ അകലെയായിരിക്കണമെന്നും നിര്‍‌ദ്ദേശമുണ്ട്. വിജ്ഞാപനത്തിനെതിരെ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു.

TAGS :

Next Story