Quantcast

സുപ്രിംകോടതിയിലെ പ്രതിസന്ധിയില്‍ അയവില്ല

MediaOne Logo
സുപ്രിംകോടതിയിലെ പ്രതിസന്ധിയില്‍ അയവില്ല
X

സുപ്രിംകോടതിയിലെ പ്രതിസന്ധിയില്‍ അയവില്ല

അതിനിടെ ഉച്ചഭക്ഷണ വേളയില്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഒന്നിച്ച് പങ്കെടുത്തു.

സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള ഇന്നത്തെ ചര്‍ച്ചകളില്‍ പ്രതിസന്ധി. പ്രതിഷേധിച്ച ജഡ്ജിമാരില്‍ പ്രധാനിയായ ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്ന് അവധിയെടുത്തത് ചര്‍ച്ചകളെ ബാധിക്കും. അതിനിടെ ഉച്ചഭക്ഷണ വേളയില്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഒന്നിച്ച് പങ്കെടുത്തു.

പ്രതിഷേധിച്ച ജഡ്ജിമാരുമായി ഇന്ന് വൈകീട്ട് ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നിശ്ചയിരുന്നു എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ജെ ചെലമേശ്വറിന്‍റെ അസാന്നിധ്യം ചര്‍ച്ചകളെ ബാധിക്കും. അസുഖത്തെ തുടര്‍ന്നാണ് അവധി എടുത്തത് എന്നാണ് ജസ്റ്റിസ് ചെലമേശ്വറിന്‍റെ വിശദീകരണം. അതിനിടെ പ്രതിഷേധിച്ച ജഡ്ജിമാരിലെ മറ്റ് മൂന്ന് രഞ്ജന്‍ ഗഗോയ്, മഥന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും ചീഫ് ജസ്റ്റിസും ഇന്ന് സുപ്രീം കോടതിയില്‍ ഉച്ചഭക്ഷണ വേളയില്‍ ഒന്നിച്ച് പങ്കെടുത്തു. വൈകീട്ട് ഈ മൂന്ന് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് അനൌദ്യോഗിക കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

വൈകീട്ടത്തെ കൂടിക്കാഴ്ചക്ക് മാത്രമായി ജ. ജെ ചെലമേശ്വര്‍ കോടതിയിലെത്തുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ലോയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയതോടെ പ്രശ്ന പരിഹാര സാധ്യത വര്‍ധിച്ചിട്ടുണ്ട്. ലോയ കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ചിന് വിടണമെന്നായിരുന്നു പ്രതിഷേധിച്ച ജഡ്ജിമാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.

Next Story