Quantcast

"ഞങ്ങള്‍ രക്ഷിച്ച മലയാളി നഴ്സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു": വോട്ട് പിടിക്കാന്‍ മതത്തെ കൂട്ടുപിടിച്ച് മോദി

MediaOne Logo

Sithara

  • Published:

    28 May 2018 3:27 AM IST

ഞങ്ങള്‍ രക്ഷിച്ച മലയാളി നഴ്സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു: വോട്ട് പിടിക്കാന്‍ മതത്തെ കൂട്ടുപിടിച്ച് മോദി
X

"ഞങ്ങള്‍ രക്ഷിച്ച മലയാളി നഴ്സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു": വോട്ട് പിടിക്കാന്‍ മതത്തെ കൂട്ടുപിടിച്ച് മോദി

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഇറാഖില്‍ നിന്നും മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയത് ബിജെപി സര്‍ക്കാരാണെന്നും ആ നഴ്സുമാര്‍ എല്ലാവരും ക്രിസ്ത്യാനികളാണെന്നുമാണ് മോദി പറഞ്ഞത്. ഫുല്‍ബാരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദി മതം പറഞ്ഞ് വോട്ട് പിടിച്ചത്.

മേഘാലയയില്‍ മാറ്റത്തിന് സമയമായിരിക്കുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട വികസനങ്ങള്‍ ലഭ്യമാക്കാന്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസ് മേഘാലയയുടെ 50 വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞിരിക്കുന്നു. നിങ്ങളെ സേവിക്കാന്‍ ബിജെപിക്ക് ഒരു അവസരം തരിക. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായി നല്ല ഭരണം ഉറപ്പുവരുത്തുമെന്നും മോദി വാഗ്ദാനം ചെയ്തു.

TAGS :

Next Story